EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആവേശപങ്കാളിത്തം: നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആവേശപങ്കാളിത്തം: നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്
News

ആവേശപങ്കാളിത്തം: നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്

Web Desk
Last updated: April 9, 2026 6:56 PM
Web Desk
Published: April 9, 2026
Share

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ് ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ പോളിംഗ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും എന്ന് ഉറപ്പായിട്ടുണ്ട്. പോളിംഗ് സമയമായ ആറ് മണിക്ക് ശേഷവും സംസ്ഥാനത്തെ പകുതിയിലേറെ പോളിംഗ് ബൂത്തുകളിലും നൂറുകണക്കിന് ആളുകൾ ക്യൂവിൽ തുടരുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.10 ശതമാനം പോളിംഗാണ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. റെക്കോർഡ് പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 മാത്രമായിരുന്നു.

കേരളത്തിൽ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്നത് 2.6 കോടിയിലധികം വോട്ടർമാരാണ്. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത 2,69,53,644 വോട്ടർമാരിൽ 1,38,27,319 പേർ സ്ത്രീകളും 1,31,26,048 പേർ പുരുഷന്മാരുമാണ്. 277 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 4,24,518 പേർ 18-നും 19-നും ഇടയിൽ പ്രായമുള്ള കന്നിവോട്ടർമാരാണ്. 85 വയസ്സിന് മുകളിലുള്ള 2,04,608 വോട്ടർമാരുമുണ്ട്. സുരക്ഷിതമായ വോട്ടെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

TAGGED:Assembly polls 2026ElectionKerala Assembly PollsKerala election 2026Kerala election 226Polling
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോക്‌സഭയിലെ അംഗസംഖ്യ 543 ൽ നിന്ന് 850 ആയി ഉയർത്തും, ബിൽ എംപിമാർക്ക് കൈമാറി സർക്കാർ
  • ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം, ഇന്നത്തെ വില ഇങ്ങനെ
  • വനിതാ സംവരണം: കേരളത്തിലെ 70 സീറ്റുകൾ വനിതകൾക്ക് കിട്ടും
  • തമിഴ്നാട്ടിൽ ചർച്ചയായ കണ്ണൻ രവി ചിത്രം ടി.എൻ 2026 ജിസിസിയിൽ പ്രദർശനത്തിന് എത്തി
  • ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു, പോസ്റ്റ് മോർട്ടം ഇന്നു തന്നെ

You Might Also Like

NewsSports

റിയാദിൽ പിഎസ്ജിയ്ക്ക് ജയം; ഗോളടിച്ച് റൊണാള്‍ഡോയും മെസിയും

January 20, 2023
P C George
News

‘നാണം കെട്ടവന്‍’; ബജറ്റിന് പിന്നാലെ കെ.എന്‍ ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്

February 6, 2024
News

അതിതീവ്ര ചുഴലിക്കാറ്റായി മോഖ ബംഗ്ലാദേശ് – മ്യാൻമാർ തീരത്തേക്ക്; കേരളത്തിൽ മഴ സാധ്യത

May 12, 2023
News

പാകിസ്ഥാൻ: സൈനിക ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർ മരിച്ചു

September 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?