ഓഡിറ്റിഗ് മേഖലയിലേക്കും സേവനം വ്യാപിപ്പിച്ച് എമിറേറ്റ്സ് ഫസ്റ്റ്. യുഎഇയിൽ ബിസിനസ് സർവീസിൽ മികച്ച സേവനം കാഴ്ച വച്ച എമിറേറ്റ്സ് ഫസ്റ്റ് ഏഴാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ ചുവടുവയ്പ്. യുഎഇ ഗോൾഡൻ വിസ പ്രവാസികൾക്കിടയിലും സെലിബ്രിറ്റികൾക്കിടയിലും തരംഗമാക്കിയതിൽ നിർണായക പങ്കുവഹിച്ച സ്ഥാപനമാണ് എമിറേറ്റ്സ് ഫസ്റ്റ്.
അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ഐ എഫ് ആർ എസ്, യുഎഇ വാറ്റ്, കോർപ്പറേറ്റ് ടാക്സേഷൻ, മാനേജ്മെന്‍റ് കൺസൾട്ടൻസി എന്നീ മേഖലകളിലെ വിദഗ്ധരാണ് ഇ ഫസ്റ്റ് ഓഡിറ്റേഴ്സിന് നേതൃത്വം നൽകുന്നത്. യുഎഇ ഓഡിറ്റ് പ്രാക്ടീഷനർ ഖാലിദ് നാസർ മുഹമ്മദ് യൂസഫ് ഓഡിറ്റ് പാർട്ണറായി പ്രവർത്തിക്കുന്ന കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്‍റ് ജിതിൻ പള്ളിക്കണ്ടിയാണ് മാനേജിംഗ് ഡയറക്ടർ.
ഗോൾഡൻ വിസ സേവനത്തിലും ബിസിനസ് സെറ്റപ്പ് മേഖലയിലും ഇക്കാലമത്രയും കാഴ്ചവച്ച സത്യസന്ധമായ പ്രവർത്തനത്തിന്‍റെ കരുത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് കമ്പനി പ്രൊമോട്ടർമാരായ ജമാദ് ഉസ്മാൻ, ഷാമിൽ ഇസ്മായിൽ,റാസിഖ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.