EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട്ട് ഐസ്ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകം: പിതൃസഹോദരി കസ്റ്റഡിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട്ട് ഐസ്ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകം: പിതൃസഹോദരി കസ്റ്റഡിയിൽ
News

കോഴിക്കോട്ട് ഐസ്ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകം: പിതൃസഹോദരി കസ്റ്റഡിയിൽ

കുട്ടിയുടെ മാതാവിനെ ലക്ഷ്യം വച്ചാണ് താഹിറ ഐസ്ക്രീമിൽ വിഷം കല‍ർത്തിയതെന്നാണ് സൂചന

Web Desk
Last updated: April 21, 2023 4:43 AM
Web Desk
Published: April 21, 2023
Share

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ച പന്ത്രണ്ട് വയസുകാരൻ്റെ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഐസ്ക്രീമിൽ വിഷം കല‍ർത്തിയതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണം. സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച ഐസ്ക്രീം കഴിച്ചതിനെ തുട‍ർ‌ന്ന് മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ കടുത്ത ഛ‍ർദ്ദി അനുഭവപ്പെട്ട കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ അടുത്തുള്ള പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലാണ് ആദ്യം കൊണ്ടു പോയത്. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സ്ഥിതി മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ വച്ചാണ് കുട്ടി മരണപ്പെടുന്നത്.

ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുട‍ർന്ന് ഐസ്ക്രീം വാങ്ങിയ സൂപ്പ‍ര് ‍മാർക്കറ്റ് ഭക്ഷ്യസുരക്ഷാവിഭാ​ഗം അടപ്പിച്ചിരുന്നു. ഇവിടെ സ്റ്റോക്ക് ഉണ്ടായിരുന്ന ബാക്കി ഐസ്ക്രീമും കുട്ടി കഴിച്ച ഐസ്ക്രീമിൻ്റേയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ കുട്ടി കഴിച്ച ഐസ്ക്രീമിൽ എലി വിഷത്തിൻ്റെ സാന്നിധ്യം  കണ്ടെത്തിയതോടെ കേസിൽ പൊലീസിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും പിന്നാലെ കുട്ടിയുടെ പിതാവിൻ്റെ സഹോദരി താഹിറയെ (34 വയസ്സ്) അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടിയുടെ പിതാവുമായി ഉണ്ടായിരുന്ന തർക്കങ്ങളെ തുടർന്നാണ് ഐസ്ക്രീമിൽ താഹിറ വിഷം കല‍ർത്തിയതെന്നാണ് സൂചന.  താഹിറ ഐസ്ക്രീം കൊണ്ടു വന്ന സമയത്ത് അഹമ്മദ് ഹസൻ റിഫായി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ കൊയിലാണ്ടി പൊലീസിൻ്റെ കസ്റ്റഡിയിലുള്ള താഹിറയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. താഹിറ നേരത്തെ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അസ്വഭാവികമായാണ് ഇവർ ചോദ്യം ചെയ്യല്ലിൽ പ്രതികരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

TAGGED:crime newsice creamkozhikodemurder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

DiasporaNews

ഓഫർ ലെറ്ററിൽ പറയുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പരാതിപ്പെടാം; മാനവവിഭവശേഷി മന്ത്രാലയം

May 16, 2023
DiasporaNews

സന്ദർശക വിസയിൽ ജോലി തേടുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ്

August 20, 2024
News

യുഎഇയിൽ താപനില ഉയരാൻ സാധ്യത

August 23, 2022
News

റാസൽഖൈയ്മയിൽ നിന്ന് മുംബൈയിലേക്ക് ഇൻഡിഗോ ഇനി നേരിട്ട് പറക്കും

August 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?