EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിജയ് കളം പിടിച്ചോ? തമിഴ്നാട്ടിൽ കനത്ത പോളിം​ഗ് , അഞ്ച് കോടി പേ‍ർ വോട്ട് ചെയ്തേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിജയ് കളം പിടിച്ചോ? തമിഴ്നാട്ടിൽ കനത്ത പോളിം​ഗ് , അഞ്ച് കോടി പേ‍ർ വോട്ട് ചെയ്തേക്കും
News

വിജയ് കളം പിടിച്ചോ? തമിഴ്നാട്ടിൽ കനത്ത പോളിം​ഗ് , അഞ്ച് കോടി പേ‍ർ വോട്ട് ചെയ്തേക്കും

Web Desk
Last updated: April 23, 2026 6:13 PM
Web Desk
Published: April 23, 2026
Share

ചെന്നൈ: സൂപ്പർതാരം വിജയ്യുടെ വരവോടെ ആവശം നിറഞ്ഞ തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഇക്കുറി കനത്ത പോളിംഗ്. കഴിഞ്ഞ തവണ 4.61 കോടി പേർ വോട്ട് ചെയ്ത തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഇക്കുറി അഞ്ച് കോടിയാളുകളെങ്കിലും വോട്ട് ചെയ്തേക്കും എന്നാണ പ്രതീക്ഷിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകിട്ട് അഞ്ചരയോടെ തന്നെ 85 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.  കഴിഞ്ഞ തവണ അറുപത് ശതമാനത്തിൽ താഴെ പോളിംഗ് രേഖപ്പെടുത്തിയ ചെന്നൈയിൽ വൈകിട്ട് മൂന്ന് മണിയോടെ 68 ശതമാനം പേരും വോട്ട് ചെയ്തു.

വോട്ടെണ്ണൽ ദിനത്തിൽ പോളിംഗ് ബൂത്തിലെത്താൻ ലക്ഷണക്കിനാളുകളാണ് ഇന്നലെ തമിഴ്നാട്ടിൽ ഉടനീളം യാത്ര ചെയ്തത്. ബസുകളും ട്രെയിനുകളെല്ലാം നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു. ലോറിയിലും മറ്റും സഞ്ചരിച്ചാണ് പലരും നാട് പിടിച്ചത്.

തമിഴ്‌നാട് സിനിമാ മേഖലയിലെ നിരവധി നടന്മാരും നടിമാരും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തു. മക്കൾ നീതി മെയ്യം മേധാവിയും നടനുമായ കമൽഹാസനും മകൾ ശ്രുതി ഹാസനും വോട്ട് ചെയ്യാൻ ആൽവാർപേട്ട് സ്‌കൂളിലെത്തി. മറ്റൊരു സിനിമാ നടൻ അജിത്തും ചെന്നൈയിലെ തിരുവാൻമിയൂരിൽ തന്റെ വോട്ട് രേഖപ്പെടുത്തി. പ്രശസ്ത ചലച്ചിത്ര നടൻ രജനീകാന്ത് ചെന്നൈയിലെ സ്റ്റെല്ല മാരിസിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഡെപ്യൂട്ടി മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം ചെന്നൈയിൽ വോട്ട് ചെയ്തു, എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി സേലത്ത് വോട്ട് ചെയ്തു. ടിവികെ നേതാവ് വിജയ് രാവിലെ 9:00 മണിക്ക് മുമ്പ് വോട്ട് ചെയ്തു.

TAGGED:AIADMKCHENNAIEdappadiMK StalinTamilnaduTamilnadu ElectionVijay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

2023 ജനുവരി 1ന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

December 20, 2022
News

വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴം, പരാതിയുമായി ജപ്പാൻ എയർലൈൻ യാത്രക്കാരൻ 

March 1, 2023
News

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാൻ പാക്കിസ്ഥാൻ

June 20, 2023
News

കോഴിക്കോട് ബൈപ്പാസ്: 43 ശതമാനം നിർമ്മാണം പൂർത്തിയായെന്ന് ഗഡ്കരി

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?