EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജയിൽ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം കുറിച്ച് ഫ്യൂച്ച‍ർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷാർജയിൽ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം കുറിച്ച് ഫ്യൂച്ച‍ർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ
Diaspora

ഷാർജയിൽ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം കുറിച്ച് ഫ്യൂച്ച‍ർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ

Web Desk
Last updated: April 23, 2026 7:49 PM
Web Desk
Published: April 23, 2026
Share

ഷാർജ: ഫ്യൂച്ചർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ ഷാർജയിൽ ഔദ്യോ​ഗികമായി പ്രവർത്തനം ആരംഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഭാവി മുന്നിൽ കണ്ടുള്ള വിദ്യാഭ്യാസ മാതൃകയിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.

വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഒരു കൂട്ടം അധ്യാപകർ ചേർന്നാണ് സ്കൂളിന് തുടക്കമിട്ടിരിക്കുന്നത്. പതിവ് മാനേജ്മെന്റ് രീതികളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകർ തന്നെയാണ് സ്കൂളിന്റെ മാനേജ്മെന്റ് ചുമതലകൾ നിർവഹിക്കുന്നത്. ഇതിലൂടെ കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

ആധുനികവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുമായ പഠനരീതികൾ ഉൾക്കൊള്ളുന്ന ക്യാമ്പസാണ് സ്കൂളിനായി ഒരുക്കിയിരിക്കുന്നത്. പഠനപ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥികളുടെ വിശകലന ശേഷിയും സൃഷ്ടിപരമായ ചിന്തയും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. അക്കാദമിക് മികവിനൊപ്പം കായികം, കലകൾ, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന സമഗ്ര വിദ്യാഭ്യാസ രീതിയാണ് സ്കൂൾ പിന്തുടരുന്നത്.

പരിമിതമായ വിദ്യാർത്ഥി പ്രവേശനം എന്ന പ്രത്യേകതയിലൂടെ ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളും വ്യക്തിത്വവും അടുത്തറിയാനും വ്യക്തിഗത ശ്രദ്ധ നൽകാനും സാധിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിലൂടെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയും പഠനഫലം മെച്ചപ്പെടുകയും ചെയ്യും.

വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിശാലവും സജീവവുമായ പഠനാന്തരീക്ഷമാണ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷ, സൗകര്യങ്ങൾ, ആധുനിക ക്ലാസ് മുറികൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ പഠനത്തെ കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

മാനേജിംഗ് ഡയറക്ടർ നുജൂം എൻ റാവുത്തർ, പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, അഡ്മിൻ ഡയറക്ടർ ഫെറാജ് ഷാഹുൽ ഹമീദ്, അക്കാദമിക് ഡയറക്ടർ ഡോ.മുഹമ്മദ് ഷാൻ എന്നിവരാണ് സ്കൂളിൻ്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഷാർജയിലെ വിദ്യാഭ്യാസ രംഗത്ത് പുതുമയും ഗുണമേന്മയും കൊണ്ടുവരാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു.

TAGGED:EducationFuture Gate Indian Schoolsharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഷാർജയിൽ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം കുറിച്ച് ഫ്യൂച്ച‍ർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ
  • വിജയ് കളം പിടിച്ചോ? തമിഴ്നാട്ടിൽ കനത്ത പോളിം​ഗ് , അഞ്ച് കോടി പേ‍ർ വോട്ട് ചെയ്തേക്കും
  • ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
  • പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
  • തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

You Might Also Like

DiasporaNews

യുഎഇ സായുധസേനാ ഏകീകരിണത്തിന് നാളെ 47 വയസ് , അഡ്നോക് ടവറിലും ബുർജ് ഖലീഫയിലും പ്രത്യേക ലേസർ ഷോ

May 5, 2023
Diaspora

ബിഗ് ടിക്കറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു ; യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് തീരുമാനം

April 1, 2024
Diaspora

റമദാൻ വ്രതാരംഭം മാർച്ച് പതിനൊന്നിനാവാൻ സാധ്യത

February 28, 2024
DiasporaNews

ദുബായ് മെട്രോ വിപുലീകരിക്കാൻ ഒരുങ്ങുന്നു

October 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?