EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് കളി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന കാ​ണി​ക​ൾ​ക്ക്​ മ​ധു​രം നൽകി അൽ തു​മാ​മ നിവാ​സി​ക​ൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് കളി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന കാ​ണി​ക​ൾ​ക്ക്​ മ​ധു​രം നൽകി അൽ തു​മാ​മ നിവാ​സി​ക​ൾ
News

ലോകകപ്പ് കളി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന കാ​ണി​ക​ൾ​ക്ക്​ മ​ധു​രം നൽകി അൽ തു​മാ​മ നിവാ​സി​ക​ൾ

News Desk
Last updated: December 6, 2022 10:02 AM
News Desk
Published: December 6, 2022
Share

ലോകകപ്പ് മത്സരങ്ങൾ കണ്ട് താമസസ്ഥലത്തേക്ക് മ​ട​ങ്ങു​ന്ന കാ​ണി​ക​ൾ​ക്ക്​ ക​ഹ്​​വ​യും ഈ​ന്ത​പ്പ​ഴ​വും മ​ധു​ര​വും ന​ൽ​കി സ​ൽ​ക​രി​ക്കു​ക​യാ​ണ്​ അ​ൽ തു​മാ​മ വാ​സി​ക​ൾ. അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ൽ നി​ന്നും ക​ളി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന കാ​ണി​ക​ൾ​ക്ക്​ മ​ധു​ര​വും വെ​ള്ള​വും വി​ത​ര​ണം ചെ​യ്യു​ന്ന ത​ദ്ദേ​ശീയരുടെ ഈ പ്രവർത്തി ലോകമെമ്പാടും കയ്യടി നേടുകയാണ്. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മേ​ള​ക്ക്​ കി​ക്കോ​ഫ്​ വി​സി​ൽ മൂ​ഴ​ങ്ങി​യി​ട്ട്​ നാ​ലാ​ഴ്​​ച പി​ന്നി​ടു​മ്പോൾ ആ​തി​ഥ്യം കൊ​ണ്ട്​ ലോ​ക​ത്തി​ന്റെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്​ ഖ​ത്ത​ർ.

 

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, മെ​ട്രോ സ്​​റ്റേ​ഷ​ൻ തു​ടങ്ങിയ പ​ല​യി​ട​ങ്ങ​ളി​ലും പു​ഞ്ചി​രി​യും മ​ധു​ര​വു​മാ​യി വി​ദേ​ശ​കാ​ണി​ക​ളെ അറബ് നാടിന്റെ മ​ണ്ണി​ലേ​ക്ക്​ സ്വീ​ക​രി​ക്കു​ന്ന ഖ​ത്ത​റി​ൻെ​റ സു​ന്ദ​ര​മാ​യ കാ​ഴ്​​ച​ക​ളി​ൽ ഒ​ന്നാണിത്. ലോ​ക​ക​പ്പി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ​യു​ള്ള മ​ത്സ​ര​ങ്ങൾ നടക്കുന്ന സ്റ്റേ​ഡി​യ​മാ​ണ്‌ അ​ൽ തു​മാ​മ. അതേസമയം ജ​ന​വാ​സ മേ​ഖ​ല​യ്ക്ക്‌ ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഏ​ക സ്റ്റേ​ഡി​യം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്​ ഈ മൈ​താ​ന​ത്തി​ന്‌.

 

ദോ​ഹ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട താ​മ​സ കേ​ന്ദ്രം കൂ​ടി​യാ​ണ് ഇവിടം. ക​ളി​ ക​ഴി​ഞ്ഞ്​ മെ​ട്രോ​യി​ലേ​ക്കും വാ​ഹ​ന പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ളി​ലേ​ക്കും ന​ട​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ ക​ഹ്​​വ​യും വെ​ള്ള​വും ഈ​ന്ത​പ്പ​ഴ​വും മി​ഠാ​യി​ക​ളുമാണ് നാട്ടുകാർ വി​ത​ര​ണം ചെയ്യുന്നത്. കു​റ​ഞ്ഞ വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട്​ വ​ലി​യൊ​രു ന​ഗ​ര​മാ​യി വി​ക​സി​ച്ച തു​മാ​മ​യി​ൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മാ​യ നിരവധി കു​ടും​ബ​ങ്ങ​ളാ​ണ്‌ താ​മ​സി​ക്കു​ന്ന​ത്‌. കൂടാതെ ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക്‌ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സോ​ൺ 46 ലെ ​സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തേ​ക്കു​ള്ള പ​ല റോ​ഡു​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​ത​വും നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്‌.

 

മെ​ട്രോ​യി​ലെ റെ​ഡ്‌ ലൈ​നി​ൽ ഫ്രീ​സോ​ൺ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി ഷ​ട്ടി​ൽ ബ​സി​ൽ വേ​ണം കാണികൾക്ക് സ്റ്റേ​ഡി​യ​ത്തി​ലെ​ത്താ​ൻ. ഷ​ട്ടി​ൽ ബ​സി​ൻെ​റ ഡ്രോ​പ്പ്‌ ഓ​ഫ്‌ ഏ​രി​യ​യി​ൽ നി​ന്നും അ​ൽ​പം ന​ട​ന്നാ​ലേ സ്റ്റേ​ഡി​യ​ത്തി​ലെ​ത്താനാവുകയുള്ളു. ക​ളി​ക​ഴി​ഞ്ഞ്‌ ബ​സ്‌, ടാ​ക്സി ഏ​രി​യ​യി​ലേ​ക്കു​ള്ള ന​ട​ത്ത​ത്തി​ൽ മു​ഷി​പ്പ്‌ വ​രാ​തി​രി​ക്കാ​ൻ എപ്പോഴും ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യാ​ണ് ഇവി​ട​ത്തെ താ​മ​സ​ക്കാ​ർ. ഇതുവരെ നേ​രി​ൽ കാ​ണു​ക​യോ ഇ​നി ക​ണ്ട്‌ മു​ട്ടു​ക​യോ ചെ​യ്യാ​ത്ത വി​വി​ധ ദേ​ശ​ക്കാ​രും ഭാ​ഷ​ക്കാ​രു​മാ​യ ആ​ളു​ക​ൾ​ക്ക്‌ ചെ​റി​യ മ​ധു​രം ന​ൽ​കി ഹൃ​ദ​യം ക​വ​രു​ക​യാ​ണി​വി​ട​ത്തെ താ​മ​സ​ക്കാ​ർ. സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്ന​വ​ർ ത​ങ്ങ​ളുടെ വീ​ട്ടി​ലെ അ​തി​ഥി​ക​ളാ​ണെ​ന്നും അ​വ​രെ സ​ന്തോ​ഷ​ത്തോ​ടെ തി​രി​ച്ച​യ​ക്കേ​ണ്ട​ത്‌ ത​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്നു​മാ​ണ് ഇവരു​ടെ പ​ക്ഷം.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

പാകിസ്ഥാനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം തല വെട്ടി

December 31, 2022
News

വടംവലി മഹോത്സവത്തിന് അങ്കത്തട്ടൊരുങ്ങി, ഇന്ന് വൈകുന്നേരം ലുലു കുവൈത്തത് അങ്കണത്തില്‍

November 18, 2023
News

ബാഗിൽ ബോംബ്…? ഭീഷണി മുഴങ്ങിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ

August 1, 2023
News

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തുന്നത് വിലക്കാൻ ശുപാർശ

August 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?