EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക പെട്രോളിയം കോൺഗ്രസ് റിയാദിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക പെട്രോളിയം കോൺഗ്രസ് റിയാദിൽ
News

ലോക പെട്രോളിയം കോൺഗ്രസ് റിയാദിൽ

News Desk
Last updated: October 8, 2022 12:49 PM
News Desk
Published: October 8, 2022
Share

ലോക പെട്രോളിയം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. പരിപാടി സംഘടിപ്പിക്കാനുള്ള സൗദിയുടെ സന്നദ്ധതക്ക് വേൾഡ് പെട്രോളിയം കൗൺസിലാണ് അംഗീകാരം നൽകിയത്. ഏറ്റവും വലിയ എണ്ണയുൽപാദന, കയറ്റുമതി രാജ്യമെന്ന നിലയ്ക്ക് സൗദിയുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് വേൾഡ് പെട്രോളിയം കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. പീയേഴ്‌സ് റീമർ യൂത്ത് ഫോറത്തിൽ പ്രഖ്യാപിച്ചു. റിയാദിൽ വച്ച് 2026ലാണ് 25ാമത് ലോക പെട്രോളിയം കോൺഗ്രസ് സമ്മേളിക്കുക.

കസാഖിസ്ഥാനിൽ നടന്ന കൗൺസിൽ യൂത്ത് ഫോറത്തിന്റെ സംഘടന സമിതിയിൽ സൗദി ഊർജ മന്ത്രാലയത്തിന്റെ നീക്കത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലോകരാജ്യങ്ങളിലെ ഊർജ മേഖല നേരിടുന്ന പ്രതിസന്ധികളും വികസന സാധ്യതകളുമാണ് കോൺഗ്രസിൽ പ്രധാനമായും ചർച്ചയാവുക. മൂന്നു വർഷത്തിലൊരിക്കലാണ് വേൾഡ് പെട്രോളിയം കോൺഗ്രസ് സമ്മേളിക്കാറുള്ളത്. 24ാമത് കോൺഗ്രസ് അടുത്ത വർഷം സെപ്റ്റംബർ 17 മുതൽ 21 വരെയുള്ള തീയതികളിൽ കാനഡയിലെ കാൽഗറിയിലാണ് ചേരുക.

TAGGED:saudi arabiaWorld Petroleum Congress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

പീഡനശ്രമക്കേസിലെ ഒത്തു തീർപ്പ് കരാർ വ്യാജമെന്ന് കണ്ടെത്തി; നടൻ ഉണ്ണിമുകുന്ദന് തിരിച്ചടി 

February 9, 2023
News

സൗത്ത് കൊറിയയിൽ ആയിരത്തിലധികം നായകളെ പട്ടിണിക്കിട്ട് കൊന്ന അറുപതുകാരൻ അറസ്റ്റിൽ 

March 9, 2023
News

പാരീസ് വിമാനത്താവളം വീടാക്കിയ ഇറാൻ പൗരൻ അന്തരിച്ചു

November 13, 2022
News

75ാം സ്വാതന്ത്ര്യ ദിനം: താജ്‌മഹൽ ഒഴികെയുള്ള രാജ്യത്തെ ചരിത്രസ്മാരകങ്ങളിൽ ദീപം തെളിയും

August 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?