EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗത്ത് കൊറിയയിൽ ആയിരത്തിലധികം നായകളെ പട്ടിണിക്കിട്ട് കൊന്ന അറുപതുകാരൻ അറസ്റ്റിൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗത്ത് കൊറിയയിൽ ആയിരത്തിലധികം നായകളെ പട്ടിണിക്കിട്ട് കൊന്ന അറുപതുകാരൻ അറസ്റ്റിൽ 
News

സൗത്ത് കൊറിയയിൽ ആയിരത്തിലധികം നായകളെ പട്ടിണിക്കിട്ട് കൊന്ന അറുപതുകാരൻ അറസ്റ്റിൽ 

News Desk
Last updated: March 9, 2023 1:01 PM
News Desk
Published: March 9, 2023
Share

സൗത്ത് കൊറിയിയിൽ 1000ത്തോളം നായകളെ പട്ടിണിക്കിട്ട് ​കൊന്ന അറുപതുകാരൻ അറസ്സിൽ. രാജ്യത്തെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലാണ് അപൂർവ്വ സംഭവം. പ്രദേശവാസിയായ ഒരാൾ വളർത്തു നായയെ കാണാതായതിനെ തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ അന്വേഷണമാണ് ഈ ക്രൂരത പുറത്ത് വരാനുണ്ടായ കാരണം. സൗത്ത് കൊറിയയിൽ മൃഗങ്ങളോടുള്ള ക്രൂരത ഇപ്പോൾ വർധിച്ചു വരികയാണ്. 2010 ൽ 69 കേസുകൾ ഉണ്ടായിരുന്നു. 2019 ൽ 914 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യൽ ആംരഭിച്ചു. പൊതു സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ പിടിച്ചുകൊണ്ടുവന്ന് ഇയാൾ സ്വന്തം വീട്ടിൽ പട്ടിണിക്കിട്ട് ​കൊല്ലുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. എന്നാൽ പ്രായമായ നായകളിൽ നിന്ന് വാണിജ്യപരമായി ലാഭം ലഭിക്കാതെ വരുന്ന സന്ദർഭങ്ങളിൽ നായകളെ വളർത്തുന്ന ഫാമുകാർ ഇവയെ പരിചരിക്കുന്നതിനായി ഇയാളെ ഏർപ്പിക്കാറുണ്ടെന്ന് മൃഗ സംരക്ഷക സംഘടന പറയുന്നു. ഒരു നായയെ നോക്കാൻ 7.70 യുഎസ് ഡോളറാണ് ഫാമുകാർ ഇയാൾക്ക് നൽകിയിരുന്നത്. ഇയാളാകട്ടെ നായകളെ കൂട്ടിലടച്ച് പട്ടിണിക്കിടുകയും അവയെ കൊല്ലുകയുമായിരുന്നു. 2020 മുതൽ ഇയാൾ ഇത്തരത്തിൽ നായകളെ കൊന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

പ്രതിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കൂടുകളിലും ചാക്കുകളിലും കണ്ടെത്തിയ റബ്ബർ ബോക്സുകളിൽ നായകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിൽ വിവിധ പാളികളായി കിടക്കുന്നതയാണ് കണ്ടെത്തിയത്. എന്നാൽ അതിനു മുകളിലേക്ക് വീണ്ടും ചത്ത നായകളെ കൊണ്ട് ഇടുകയും കൂടുതൽ പാളികൾ ഉണ്ടാക്കാനുള്ള ശ്രമത്തിലുമായിരുന്നു ഇയാളെന്ന് സ്ഥലം സന്ദർശിച്ച ശേഷം മൃഗ സംരക്ഷക പ്രവർത്തകർ പറഞ്ഞു. അതേസമയം ചാവാതെ കിടക്കുന്ന നായകൾക്ക് പോഷകാഹാരക്കുറവും ത്വക് രോഗവും ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. കൂടാതെ ഇയാളുടെ പിടിയിൽ നിന്ന് രക്ഷിച്ച നാല് നായകളിൽ രണ്ടെണ്ണത്തിന്റെ നില അതീവ ഗുരുതരമാണ്.

TAGGED:Dog killersouth korea
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

അബുദാബി, അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിൽ മഴ, ദുബായിലും ഷാർജയിലും ആകാശം മേഘാവൃതം

October 19, 2024
News

അതിർത്തിയിൽ തമ്പടിച്ച് ഇസ്രായേൽ സൈന്യം, ​ഗാസയിലേക്ക് പ്രവേശിക്കാൻ കടമ്പകളേറെ

October 15, 2023
News

ചെലവ് ചുരുക്കാൻ നേപ്പാളിലെ എംബസി അടച്ചുപൂട്ടാൻ ഉത്തരകൊറിയ, ഇനി മേൽനോട്ടം ദില്ലിയിൽ നിന്നും

November 9, 2023
News

കെ.എസ്.യു നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല; ആരോപണം നിഷേധിച്ച് അന്‍സില്‍; ‘സര്‍വകലാശാലയില്‍ ബി.കോം പഠിച്ചിട്ടില്ല’

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?