EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ കൊടുംചൂട്, ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ കൊടുംചൂട്, ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
Diaspora

യുഎഇയിൽ കൊടുംചൂട്, ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

Web Desk
Last updated: August 8, 2025 6:44 PM
Web Desk
Published: August 8, 2025
Share

അബുദാബി: യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്.

അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് താപനില വർധച്ചുവരുന്നതിന്‍റെ സൂചനയാണിതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ.

അതേസമയം വേനലിലെ കൊടുംചൂടിന്‍റെ റെക്കോർഡിനൊപ്പം യുഎഇയിൽ വേനൽ മഴയുമെത്തി. വിവിധ ഇടങ്ങളിൽ ശക്തമായ മഴയും ഒപ്പം ആലിപ്പഴവും പൊഴിഞ്ഞു. ദുബൈയിൽ ഇത്തവണ വേനൽമഴ ഇതുവരെ കാര്യമായി കിട്ടിയിട്ടില്ല. രാജ്യത്തെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന അതേ അൽ ഐനിലാണ് ഇപ്പോൾ എല്ലാ ദിവസവുമെന്ന പോലെ മഴ പെയ്യുന്നത്. വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിരുന്നു. അബുദാബി, ഷാർജ, അൽ-ഐൻ അങ്ങനെ പലഭാഗത്തും കൊടുംചൂടിൽ വേനൽമഴ കിട്ടിയിരുന്നു.

TAGGED:AbudhabidubaiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

അബുദാബി മിഡ്ഫീൽഡ് ടെർമിനൽ ഡിസംബർ 2 ന് തുറക്കും

February 9, 2023
News

ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു.എ.ഇയില്‍ നിന്നും കണ്ണൂരിലേക്ക്

July 23, 2023
News

ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 

March 9, 2023
Diaspora

ഉംറ വിസക്കാരിൽ അഞ്ച് രാജ്യക്കാർക്ക് വിരലടയാളം നിർബന്ധം

December 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?