EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയില്‍ ആദ്യം; ശൈഖ് സായിദ് മാരത്തണിന് കേരളം ആതിഥ്യമരുളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയില്‍ ആദ്യം; ശൈഖ് സായിദ് മാരത്തണിന് കേരളം ആതിഥ്യമരുളും
News

ഇന്ത്യയില്‍ ആദ്യം; ശൈഖ് സായിദ് മാരത്തണിന് കേരളം ആതിഥ്യമരുളും

Web News
Last updated: June 19, 2023 3:44 AM
Web News
Published: June 19, 2023
Share

ദുബായ് : ഈ വര്‍ഷത്തെ ശൈഖ് സായിദ് ചാരിറ്റി മാരത്തണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച് യു.എ.ഇ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തി.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ഈ വര്‍ഷം അവസാനം യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാകും മാരത്തണ്‍ സംഘടിപ്പിക്കുക.

2005-ല്‍ ന്യൂയോര്‍ക്കിലാണ് സായിദ് ചാരിറ്റി മാരത്തണ്‍ ആരംഭിച്ചതെന്ന് ലെഫ്റ്റനന്റ് ജനറല്‍ കാബി വിശദീകരിച്ചു. ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ഈ മാരത്തണിന്റെ പ്രധാന ലക്ഷ്യം. യു.എ.ഇയില്‍ താമസിക്കുന്ന മലയാളികളുടെ എണ്ണം കൂടിയതും എമിറേറ്റികളോട് അവര്‍ കാണിക്കുന്ന സ്നേഹവും വാത്സല്യവുമാണ് പരിപാടിയുടെ വേദിയായി കേരളത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ താമസിക്കുന്ന 3.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്.

പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ കേരളത്തെ തെരഞ്ഞെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്തോഷം രേഖപ്പെടുത്തി. ഈ ആഗോള പരിപാടിയുടെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സംരംഭം യു.എ.ഇയും ഇന്ത്യയും പ്രത്യേകിച്ച് യു.എ.ഇയില്‍ വലിയ പ്രവാസികളുള്ള കേരളവും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. ഇത് കേരളത്തിനല്ല, രാജ്യത്തിനാകെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയുടെ സാങ്കേതികവും അനുബന്ധവുമായ വിവിധ വശങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അന്തിമമാക്കുന്നതിനും കേരള സര്‍ക്കാര്‍ ഒരു ഉന്നതതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഈ പരിപാടി സംഘടിപ്പിക്കുന്നതിന്റെ വിവിധ വശങ്ങള്‍ ഇന്ത്യന്‍ എംബസി ഏകോപിപ്പിക്കും. പരിപാടി സംഘടിപ്പിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും യു.എ.ഇ അധികൃതര്‍ വഹിക്കും. ലെഫ്റ്റനന്റ് ജനറല്‍ അല്‍ കാബി ഇക്കാര്യത്തില്‍ യൂസഫലിയുടെ ശ്രമങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയുകയും യു.എ.ഇ-ഇന്തോ ബന്ധത്തെ പിന്തുണയ്ക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.

സായിദ് ചാരിറ്റി മാരത്തണ്‍ ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ കാബി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അല്‍ ജുനൈബി, അഹമ്മദ് മുഹമ്മദ് അല്‍ കാബി, പ്രമുഖ വ്യവസായി എം.എ യൂസഫലി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ സായിദ് ചാരിറ്റി മാരത്തണ്‍, യു.എ.ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്റെ ബഹുമാനാര്‍ത്ഥം നടക്കുന്ന ലോകമെമ്പാടുമുള്ള മാനുഷിക ഓട്ട മത്സരമാണ്.

TAGGED:cm pinarayi vijayankeralaSheikh ZayedSheikh Zayed charity marathon
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
  • പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ
  • പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

You Might Also Like

News

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

November 1, 2023
News

ആദ്യമായി വന്ദേ ഭാരതില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി; യാത്ര കണ്ണൂര്‍ തൊട്ട് എറണാകുളം വരെ

August 19, 2023
News

126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുകേസിൽ പ്രവീൺ റാണ പിടിയിൽ

January 12, 2023
NewsSports

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?