സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ട്. ശ്രേസയിൻറെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബിസിസിഐ പറയുന്നത്.
അതേസമയം, ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്നിയിലെ ആശുപത്രിയിൽ തുടരേണ്ടിവരും. അതിനിടെ ശ്രേസയസിൻറെ മാതാപിതാക്കൾ സിഡ്നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ശ്രേയ്യസ്സിൻ്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നത്, ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് പരിക്കേറ്റിരുന്നു.
തുടർ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയസിനെ സ്കാനിംഗിന് വിധേയാനാക്കിയപ്പോൾ പ്ലീഹയിൽ മുറിവുണ്ടായതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലുള്ള ശ്രേയസിൻറെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.





