ദുബായ്: അറബ് പൈതൃക വേഷത്തിന്‍റെ അലങ്കാരമില്ലാതെ ടീ ഷർട്ടും പാന്‍റസും ധരിച്ച് സഹോദരനൊപ്പം ലണ്ടനിൽ ചെലവഴിക്കുന്ന ഷെയ്ഖ് മുഹമ്മദിന്‍റെ ചിത്രമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. ദുബായ് പ്രോട്ടോക്കോൾ മേധാവി ഖലീഫ് സഈദ് സുലൈമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പമാണ് അദ്ദേഹം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.

മുഖത്തോട് മുഖം നോക്കി നിൽക്കുന്ന ചിത്രങ്ങളും റസ്റ്ററന്‍റിൽ ഇരിക്കുന്ന ചിത്രങ്ങളുമാണ് പങ്കുവച്ചിരിക്കുന്നത്. ലണ്ടൻ സന്ദർശനത്തിനായി പോയ ഷെയ്ഖ് മുഹമ്മദിനൊപ്പം ഏതാനും കുട്ടികൾ പകർത്തിയ ചിത്രങ്ങളും വൈറലായിരുന്നു


 
 



 
  
  
  
 