EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും പുതിയൊരു നഗരവും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും പുതിയൊരു നഗരവും
Diaspora

ദുബായിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും പുതിയൊരു നഗരവും

Web Desk
Last updated: April 29, 2024 1:31 AM
Web Desk
Published: April 28, 2024
Share

ദുബായിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും എയർപോർട്ട് സിറ്റിയും

ദുബായ്: 2.9 ലക്ഷം കോടി രൂപ ചിലവിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ വരുന്നു. ഞായറാഴ്ചയാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് പദ്ധതിക്ക് ദുബായ് ഭരണാധികാരി അന്തിമ അം​ഗീകാരം നൽകിയത്.

സൗത്ത് ദുബായ് പദ്ധതിയുടെ ഭാ​ഗമായിട്ടാണ് നിലവിലുള്ള വിമാനത്താവളത്തിൽ പുതിയ ടെർമനിലുകൾ വരുന്നത്. തെക്കൻ ദുബായിൽ ജബർ അലി തുറമുഖത്തിനും ദുബായ് എക്സ്പോ വേദിക്കും അ‌ടുത്തായിട്ടാണ് പുതിയ വിമാനത്താവളം വരുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്.

“ലോകത്തിൻ്റെ വിമാനത്താവളം, തുറമുഖം, നഗര കേന്ദ്രം, പുതിയ ആഗോള കേന്ദ്രം” എന്നിവയെല്ലാം പുതിയ പദ്ധതിയുടെ ഭാ​ഗമാണെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ കുറിച്ചു. നമ്മുടെ കുട്ടികൾക്കും ഇനിയുള്ള തലമുറകൾക്കും കൂടി വേണ്ടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ വിമാനത്താവളത്തിൻ്റെ പ്രത്യേകതകൾ

പുതിയ വിമാനത്താവളം അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്ന് അറിയപ്പെടും. അഞ്ച് സമാന്തര റൺവേകളും 260 ദശലക്ഷം യാത്രക്കാർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയും 400 എയർക്രാഫ്റ്റ് ഗേറ്റുകളും ഈ വിമാനത്താവളത്തിലുണ്ടാവും.

നിലവിലുള്ള ദുബായ് വിമാനത്താവളത്തിൻ്റെ അഞ്ചിരട്ടി വലിപ്പമാണ് പുതിയ വിമാനത്താവളത്തിനുള്ളത്. അടുത്ത പത്ത് വർഷം കൊണ്ട് ഘട്ടം ഘട്ടമായി മുഴുവൻ പ്രവർത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. അത്യാധുനിക സാങ്കേതിക വിദ്യയിലാവും പുതിയ വിമാനത്താവളം പ്രവർത്തിക്കുക.

ദുബായ് സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും ഒരു നഗരം കൂടി പുതുതായി നിർമ്മിക്കപ്പെടും. പത്ത് ലക്ഷത്തോളം പേർക്കുള്ള താമസസൗകര്യം ഇവിടെയൊരുങ്ങും. ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികളെ ഈ ന​ഗരത്തിലേക്ക് കൊണ്ടു വരാനാണ് ദുബായ് ഭരണകൂടം ലക്ഷ്യമിടുന്നത്.

2010-ൽ തന്നെ ദുബായ് വിമാനത്താവളത്തിൽ നിന്നും 45 കിലോമീറ്റർ അകലെയായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെ നിലവിൽ കാര്യമായ ഓപ്പറേഷൻസ് നടക്കുന്നില്ല. കൊവിഡ് സമയത്ത് എമിറേറ്റ്സിൻ്റെ ഡബിൾ ഡെക്കർ എയർബസ് A380 കൾക്കും മറ്റ് വിമാനങ്ങൾക്കും പാർക്കിംഗ് സ്ഥലമായി ഇത് പ്രവർത്തിച്ചു, അതിനുശേഷം ചരക്ക്, സ്വകാര്യ ഫ്ലൈറ്റുകളാണ് ഇപ്പോൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നത്. രണ്ടുവർഷത്തിലൊരിക്കലുള്ള ദുബായ് എയർ ഷോയും ഇവിടെ നടത്തുന്നു. ആൾതാമസമില്ലാത്ത ആയിരക്കണക്കിന് ഏക്കർ മരുഭൂമിയാണ് ഈ പ്രദേശം പുതിയ വിമാനത്താവള ടെർമിനൽവരുന്നതോടെ പുതിയൊരു ആ​ഗോള ന​ഗരമായി ഇവിടം മാറും. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പുതിയ വിമാനത്താവളം വരുന്നത്. ഇതിന് ചുറ്റുമായിട്ടാണ് പുതിയ ന​ഗരം പണിയാൻ ഉദ്ദേശിക്കുന്നതും.

 

TAGGED:AirportdubaiDubai airportDXB
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Diaspora

വിമാനം വൈകിയാലും റദ്ദാക്കിയാലും ഇരട്ടി നഷ്ടപരിഹാരം, പുതിയ നിയമവുമായി സൗദി

August 25, 2023
DiasporaNews

എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം

August 7, 2023
News

ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ റോഡില്‍ കുഴഞ്ഞ് വീണു; ദുബായില്‍ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

October 16, 2023
News

ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഗേറ്റ് സൗജന്യമാകുമോ?

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?