EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒപ്പമുള്ളവരെ രക്ഷപ്പെടുത്തി, പക്ഷേ സ്വയം രക്ഷിക്കാനാവാതെ നൂഹ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഒപ്പമുള്ളവരെ രക്ഷപ്പെടുത്തി, പക്ഷേ സ്വയം രക്ഷിക്കാനാവാതെ നൂഹ്
Diaspora

ഒപ്പമുള്ളവരെ രക്ഷപ്പെടുത്തി, പക്ഷേ സ്വയം രക്ഷിക്കാനാവാതെ നൂഹ്

Web Desk
Last updated: June 14, 2024 4:13 PM
Web Desk
Published: June 14, 2024
Share

തിരൂർ: കുവൈത്തിലുണ്ടായ അഗ്നിബാധയിൽ തിരൂർ കൂട്ടായി സ്വദേശി കോതപറമ്പിൽ കുപ്പന്റെ പുരയ്ക്കൽ പരേതനായ ഹംസയുടെ മകൻ നൂഹ് മരിച്ചത് അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ. കുവൈത്തിലെ നൂഹിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.

അ​ഗ്നിബാധയുള്ള കെട്ടിടത്തിലുണ്ടായിരുന്ന നൂഹ് സുരക്ഷിതനായിരുന്നുവെന്നും എന്നാൽ പിന്നീട് ഒപ്പമുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയായിരുന്നുവെന്നുമാണ് നാട്ടിലുള്ള സുഹൃത്തുകൾക്കും ബന്ധുക്കൾക്കും ലഭിച്ച വിവരം. തീപിടുത്തമുണ്ടായതായി അറിഞ്ഞ നൂഹ് ഉടനെ നൂഹ് ഒപ്പമുള്ളവരോട് മുകളിലെ നിലകളിലേക്കും ടെറസിലേക്കും മാറാൻ ആവശ്യപ്പെട്ടു. മറ്റുള്ളവരെ കൂടി മാറ്റാനുള്ള ശ്രമത്തിനിടെ നൂഹ് താഴത്തെ നിലയിലേക്ക് പോകുകയും അവിടെ നിറഞ്ഞ കറുത്ത പുക ശ്വസിച്ച് കുടുങ്ങി പോകുകയും ചെയ്തുവെന്നാണ് നാട്ടിലുള്ളവ‍ർക്ക് ലഭിക്കുന്ന വിവരം.

11 വ‍ർഷം മുൻപാണ് നൂഹ് കുവൈത്തിലേക്ക് പോകുന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന നൂഹ് കടബാധ്യതകൾ തീ‍ർക്കാനും സ്വന്തം കുടുംബത്തിന് ഒരു വീട് പണിയാനും കൂടിയാണ് പ്രവാസിയായത്. രണ്ട് മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നു പോയത്. 13,11,9 വയസ്സുള്ള മൂന്ന് പെൺകുട്ടികളുടെ പിതാവ് കൂടിയാണ് 46-കാരനായ നൂഹ്. വീട്ടിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂ‍ർ ദ‍ർശനത്തിന് വച്ച ശേഷം കൂട്ടായി റാത്തിബ് ജുമാ മസ്ജിദിൽ ഖബറടക്കും.

ഹൃദ്രോ​ഗിയായ നൂഹിന് നേരത്തെ രണ്ട് തവണ ​ഹൃദയാ​ഘാതം സംഭവിച്ചിരുന്നുവെന്നാണ് സുഹൃത്തുകൾ പറയുന്നത്. ഇതു കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നൂറിനുണ്ടായിരുന്നു. ഇതാവാം കടുത്ത പുകയെ അതിജീവിക്കാൻ നൂഹിന് സാധിക്കാൻ പോയതെന്നാണ് ബന്ധുക്കൾ കരുതുന്നത്. ബറത്താണ് നൂഹിൻ്റെ ഭാര്യ, മക്കൾ – ഫാത്തിമ നഫ്ല, ഫാത്തിമ നസ്‍വ, ഫാത്തിമ നജ്ല

 

 

 

 

 

TAGGED:FishermenKuwaitKuwait AccidentKuwait DeathNooh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 

April 3, 2023
Diaspora

ഡോ.സിജി രവീന്ദ്രന്റെ മൈന്‍ഡ് മാസ്റ്ററി പ്രകാശനം ചെയ്തു

November 16, 2024
Diaspora

സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം ജിസാനിൽ ഖബറടക്കി

June 29, 2024
News

ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല

February 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?