EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാലിന്യം വൈദ്യുതിയാക്കി 2000 വീടുകൾക്ക് വെളിച്ചം, കയ്യടിക്കണം മാലിന്യ സംസ്കരണത്തിലെ ഷാർജ മോഡലിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മാലിന്യം വൈദ്യുതിയാക്കി 2000 വീടുകൾക്ക് വെളിച്ചം, കയ്യടിക്കണം മാലിന്യ സംസ്കരണത്തിലെ ഷാർജ മോഡലിന്
DiasporaNews

മാലിന്യം വൈദ്യുതിയാക്കി 2000 വീടുകൾക്ക് വെളിച്ചം, കയ്യടിക്കണം മാലിന്യ സംസ്കരണത്തിലെ ഷാർജ മോഡലിന്

News Desk
Last updated: May 15, 2023 8:43 AM
News Desk
Published: May 15, 2023
Share

ഒരു ലക്ഷം ടൺ മാലിന്യത്തിൽ നിന്ന് 2000 വീടുകളിലേക്ക് വൈദ്യുതിയെത്തിച്ച് ഷാർജ. മാലിന്യ സംസ്കരണം കീറാമുട്ടിയാണെന്ന് പറയുന്നവർ മാതൃകയാക്കണം ഈ ഷാർജ മോഡൽ. റെസിഡൻഷ്യൽ ഏരിയകളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ കുഴിച്ചു മൂടുന്ന പതിവ് രീതിയിൽ നിന്നും വേസ്റ്റ് ടു എനർജി പദ്ധതിയിലേക്ക് ചുവട് മാറ്റിയതോടയാണ് വലിയ നേട്ടത്തിലേക്കെത്താൻ എമിറേറ്റിനെ സഹായിച്ചത്.

1,80,000 ടൺ മാലിന്യങ്ങൾ പ്രതിവർഷം പുറന്തള്ളുന്നുണ്ടെന്നാണ് കണക്ക്. കാർബൺ ബഹിർഗമനം തടഞ്ഞ് പ്രകൃതിയെ ചേർത്ത് നിർത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. എ​മി​റേ​റ്റ്​​സ്​ വേ​സ്റ്റ്​ എ​ന​ർ​ജി പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ബീ​ഹ്​​ എ​ന​ർ​ജി, മ​സ്​​ദ​ർ ക​മ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​യു​ക്ത സം​രം​ഭ​മാ​ണ്​ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​ത്. ഒന്നരലക്ഷം ടൺ കാർബൺ ബഹിർഗമനമാണ് ഇതുവഴി ഇല്ലാതാക്കിയത്. എമിറേറ്റ്സിൽ വിതരണം ചെയ്യുന്ന ഹരിതഗൃഹ വാതകത്തിന്‍റെ 60 ശതമാനവും അഴുകിപ്പോകുന്ന മാലിന്യങ്ങളിൽ നിന്നാണ് ഉത്പാദിപ്പിച്ചത്.

പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചത് മുതൽ 25 ശതമാനം കാർബൺ ബഹിർഗമനം ഒറ്റവർഷം കൊണ്ട് കുറയ്ക്കാനായി. പശ്ചിമേഷ്യയെ സീറോ വേസ്റ്റ് സിറ്റി ആക്കി മാറ്റുന്നതിൽ നിർണായക ചുവടുവെയ്പ്പാണിതെന്ന് അധികൃതർ അറിയിച്ചു. കു​ഴി​ച്ചു​മൂ​ട​പ്പെ​ടു​ന്ന 90 ശ​ത​മാ​നം മാ​ലി​ന്യ​ങ്ങ​ളെ​യും ഊ​ർ​ജ​മാ​ക്കി മാ​റ്റു​ന്ന​തി​ൽ റെ​ക്കോ​ഡ്​ നേ​ട്ട​മാ​ണ്​ ഈ ​വ​ർ​ഷം കൈ​വ​രി​ക്കാ​നാ​യ​ത്. മാലിന്യത്തെ നിരുത്തരവാദിത്വത്തോടെ സമീപിക്കേണ്ടതല്ലെന്നും ജനങ്ങൾക്ക് ഉപകാരപ്രദമാക്കി അതിനെ എങ്ങനെ മാറ്റാമെന്നുമുള്ളതിന്‍റെ മികച്ച മാതൃകയാണിത്.

TAGGED:carbon freeenergysharjahwaste managemnet
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് മണിപ്പൂരിൽ നിന്നുളള ആദ്യത്തെ സുപ്രീം കോടതി ജഡ്ജി

July 16, 2024
News

തായ്‌ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 34 മരണം

October 6, 2022
News

‘എമര്‍ജന്‍സി ഡോര്‍ ലോക്ക് ആയിരുന്നു, ബസിനകത്ത് നിന്ന് കൂട്ട നിലവിളി ആയിരുന്നു; കണ്ണൂരില്‍ കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

July 11, 2023
News

ഒൻപത് വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന പാക് നേതാവ്: വിദേശകാര്യമന്ത്രി ബില്ലാവൽ ഭൂട്ടോ ഗോവയിലേക്ക്

April 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?