EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സർക്കാരിന് ആശ്വാസം, നവകേരള സർവേയുമായി മുന്നോട്ട് പോകാം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സർക്കാരിന് ആശ്വാസം, നവകേരള സർവേയുമായി മുന്നോട്ട് പോകാം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
News

സർക്കാരിന് ആശ്വാസം, നവകേരള സർവേയുമായി മുന്നോട്ട് പോകാം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Web Desk
Last updated: February 24, 2026 2:28 PM
Web Desk
Published: February 24, 2026
Share

ദില്ലി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയിൽ നിന്നും കടുത്ത ശകാരം കേൾക്കേണ്ടി വന്ന പിണറായി സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്ത് വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി വിധി. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.

ഭരണപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന വിമർശനവും ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചു. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ക്ഷേമപദ്ധതികൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെ എസ് യു നേതാക്കളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്. രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള വിവരശേഖരണം തടയാനാവില്ലെന്ന് കോടതി അടിവരയിട്ടു. സർവേയ്ക്ക് 20 കോടി രൂപയുടെ ചിലവ് സംബന്ധിച്ച് സംസ്ഥാനം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വെബ്സൈറ്റ് പ്രകാരം ഇനി കേസ് പരിഗണിക്കുക ഏപ്രിൽ 13 നായിരിക്കും.

TAGGED:CM PinarayiKerala HCPinarayi Vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 
  • പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡോയിൽ വില കുതിക്കുന്നു

You Might Also Like

NewsUncategorized

നിശബ്ദരായവർക്ക് ശബ്ദമായ, തലമുറകളെ രൂപപ്പെടുത്തിയ  എം ടി; അനുശോചിച്ച് പ്രധാനമന്ത്രി ന​രേന്ദ്ര മോദി

December 26, 2024
News

മസ്തിഷ്കാഘാതം: സൗദ്ദിയിൽ മരണപ്പെട്ട മലയാളി പ്രവാസിയുടെ അവയവങ്ങൾ ദാനം ചെയ്തു

December 27, 2023
News

യു എ ഇ യിൽ മൂടൽമഞ്ഞിന് സാധ്യത

October 26, 2022
News

തിരുവനന്തപുരത്തെ ജലക്ഷാമം ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ

September 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?