EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി
News

ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി

News Desk
Last updated: November 21, 2022 5:19 AM
News Desk
Published: November 21, 2022
Share

ലോകകപ്പ് ഫുട്‍ബോള്‍ ഉദ്ഘാടനത്തിന് ശേഷം ഖത്തറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി. ഖത്തർ അമീറിനെ സംഘാടനമികവിന് അഭിനന്ദിച്ചും തനിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ്റെ സന്ദേശം. ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് പ്രത്യേകം സന്ദേശം അയച്ചു.

“എനിക്കും ഒപ്പം വന്ന സംഘത്തിനും ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും നന്ദിയർപ്പിച്ചാണ് ഞാന്‍ ഈ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിൻ്റെ വിജയകരമായ സംഘാടനത്തിന് നിങ്ങളെ അഭിനന്ദിക്കുന്നു”, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ്റെ സന്ദേശത്തില്‍ പറയുന്നു. ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും നേരുന്നതോടൊപ്പം ഖത്തറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്നും ആശംസിച്ചു.

ലോകകപ്പ് സംഘാടനത്തിന് ഖത്തറിന് വേണ്ട എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ടീമിന് പിന്തുണയുമായി ടീം സ്‍കാര്‍ഫ് അണി‌ഞ്ഞാണ് സൗദി കിരീടാവകാശി ഗ്യാലറിയിലിരുന്നത്. അതിനുമുൻപ് ഖത്തര്‍ അമീര്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

TAGGED:Prince Mohammed bin SalmanQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

October 5, 2023
News

തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം;റഫീഖിന് 11 കണക്ഷൻ, ഓഫീസിലെ നഷ്ടം എപ്പോഴായാലും ഈടാക്കുമെന്ന് കെഎസ്ഇബി

July 7, 2024
DiasporaNews

മസ്കത്ത്-കൊച്ചി വിമാനത്തിനുള്ളിൽ പുകവലിച്ച യുവാവ് അറസ്റ്റിൽ

November 4, 2025
News

സ്വദേശി വത്കരണം കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?