EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: തീർഥാടകർക്ക് താമസസൗകര്യം നൽകാതെ പെരുവഴിയിലാക്കി, മൂന്ന് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്ത് സൗദ്ദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > തീർഥാടകർക്ക് താമസസൗകര്യം നൽകാതെ പെരുവഴിയിലാക്കി, മൂന്ന് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്ത് സൗദ്ദി
Diaspora

തീർഥാടകർക്ക് താമസസൗകര്യം നൽകാതെ പെരുവഴിയിലാക്കി, മൂന്ന് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്ത് സൗദ്ദി

Web Desk
Last updated: February 26, 2026 2:28 PM
Web Desk
Published: February 26, 2026
Share

റിയാദ്: ഉംറ തീർത്ഥാടകർക്ക് താമസസൗകര്യം ഒരുക്കാതിരുന്ന മൂന്ന് ഉംറ സ‍ർവ്വീസ് കമ്പനികൾക്ക് വിലക്കേ‍ർപ്പെടുത്തി സൗദ്ദി അറേബ്യ. നിയമലംഘനം നടത്തിയ വിദേശ ഏജൻറുമാർക്കെതിരെയും കർശനമായ നിയമനടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.

അം​ഗീകൃത പാക്കേജുകൾ പ്രകാരം എത്തിയ തീ‍ർത്ഥാടകർക്ക് സൗദ്ദിയിൽ എത്തിയ ശേഷം വാ​ഗ്ദാനം ചെയ്ത താമസസൗകര്യം നൽകാതെ മൂന്ന് കമ്പനികളും വഞ്ചിച്ചു എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന് ശേഷമാണ് ഹജ്ജ് – ഉംറ മന്ത്രാലയം ഇവർക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയത്. മദീന – ഉംറ തീർത്ഥാടകർക്ക് നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ടൂർ ഓപ്പറേറ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായത്. കരാർ ലംഘനം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ മന്ത്രാലയം വിഷയത്തിൽ നേരിട്ട് ഇടപെടുകയും തീർത്ഥാടകർക്ക് അടിയന്തരമായി താമസസൌകര്യം ഏർപ്പെടുത്താൻ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു.  തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒരു ‘റെഡ് ലൈൻ’ ആണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി വിഷൻ 2030-െൻറ ഭാഗമായി തീർത്ഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുള്ള ഭരണകൂടത്തിെൻറ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ഇനിയും കടുത്ത നടപടികൾ തുടരും. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ഉംറ ഏജൻസികളും സേവന ദാതാക്കളും കരാർ വ്യവസ്ഥകൾ അക്ഷരംപ്രതി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

TAGGED:HajjSaudisaudi arabiaUmrha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നടൻ ടിനി ടോമിൻ്റെ മകൻ കഞ്ചാവുമായി പിടിയിൽ
  • ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്: ‘ദി കേരളാ സ്റ്റോറി 2’ന് പ്രദർശനാനുമതി
  • ക്രിക്കറ്റ് താരം റിങ്കു സിംഗിൻ്റെ പിതാവ് അന്തരിച്ചു, മകൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് തണലേകിയ പിതാവ്
  • കള്ളാടി-മേപ്പാടി തുരങ്കപാത: പാറ തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും
  • തീർഥാടകർക്ക് താമസസൗകര്യം നൽകാതെ പെരുവഴിയിലാക്കി, മൂന്ന് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്ത് സൗദ്ദി

You Might Also Like

News

സൗദി : സന്ദര്‍ശക വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാനാകില്ലെന്ന് ജവാസാത്ത്

September 13, 2022
Diaspora

ലുലു – റമദാൻ വോളി ഫെസ്റ്റ് 2024 ഇന്ന് സമാപിക്കും

April 2, 2024
DiasporaNews

സൗദിയിൽ താമസരേഖ പുതുക്കാൻ വൈകിയ ഇന്ത്യക്കാരനെ പൊലീസ് പിടികൂടി നാടുകടത്തി

July 11, 2024
DiasporaNews

വെന്തുരുകി യു.എ.ഇ; താപനില 50 ന് മുകളിൽ

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?