EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിക്കറ്റ് താരം റിങ്കു സിംഗിൻ്റെ പിതാവ് അന്തരിച്ചു, മകൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് തണലേകിയ പിതാവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ക്രിക്കറ്റ് താരം റിങ്കു സിംഗിൻ്റെ പിതാവ് അന്തരിച്ചു, മകൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് തണലേകിയ പിതാവ്
Sports

ക്രിക്കറ്റ് താരം റിങ്കു സിംഗിൻ്റെ പിതാവ് അന്തരിച്ചു, മകൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് തണലേകിയ പിതാവ്

Web Desk
Last updated: February 27, 2026 2:22 PM
Web Desk
Published: February 27, 2026
Share

നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് റിങ്കു ടീം ക്യാംപിൽ നിന്നും പിതാവിനെ കാണാനായി നോയിഡയിൽ എത്തിയിരുന്നു. പിതാവിൻ്റെ മരണവാർത്ത അറിയുമ്പോൾ ചെന്നൈയിലായിരുന്ന റിങ്കു നോയിഡയിൽ എത്തിയിട്ടുണ്ട്.

ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ജോലി ചെയ്തിരുന്ന ഗ്യാസ് ഡിപ്പോയോട് ചേര്‍ന്നുള്ള രണ്ട് മുറി വീട്ടിലാണ് താമസിച്ചിരുന്നത്. റിങ്കു ഇന്ത്യന്‍ ടീമില്‍ എത്തിയ ശേഷവും ഖന്‍ചന്ദ് ഗ്യാസ് സിലിണ്ടറുകളുമായി വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയിരുന്നു. റിങ്കുവിന് സമ്മാനമായി കിട്ടിയ ബൈക്കില്‍ ആയിരുന്നു ഗാസ് സിലിണ്ടര്‍ വിതരണം.

ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തിയതിനാല്‍ സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ റിങ്കു ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. ഇതുവരെ ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച റിങ്കു, ഫിനിഷറുടെ റോളില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍, റിങ്കു ടൂര്‍ണമെന്റിന്റെ ബാക്കി മത്സരങ്ങളില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ബിസിസിഐയില്‍ നിന്നോ ടീം മാനേജ്മെന്റില്‍ നിന്നോ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, ടി20 ലോകകപ്പിലെ ഇന്ത്യയുടെ ബാക്കി മത്സരങ്ങളില്‍ 28-കാരനായ താരം കളിക്കുമോ എന്നത് വ്യക്തമല്ല.

TAGGED:indian cricket teamRinku SighT20 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

NewsSports

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മത്സരിക്കാൻ വെയിൽസ്

November 8, 2022
NewsSports

ഖത്തർ ഒരുങ്ങി; ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്

November 17, 2022
Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് തിരിതെളിയാൻ ഇനി 30 നാൾ

October 21, 2022
NewsSports

മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത്, നിറ കണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍, അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?