EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല; ഗണേഷ്‌കുമാര്‍ കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല; ഗണേഷ്‌കുമാര്‍ കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍
News

പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല; ഗണേഷ്‌കുമാര്‍ കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

Web News
Last updated: September 10, 2023 2:56 PM
Web News
Published: September 10, 2023
Share

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെ കെ ബി ഗണേഷ് കുമാര്‍ എം എല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.

കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ പറയുന്നു. ഒറ്റുകാരന്റെ വേഷം കെ ബി ഗണേഷ് കുമാര്‍ അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മന്‍ ചാണ്ടി സാറിനോടായാലും, ഇപ്പോള്‍ അഭയം കൊടുത്ത പിണറായി വിജയനോടായാലും കാണിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

ഇപ്പോള്‍ ഇടയ്‌ക്കൊക്കെ സര്‍ക്കാര്‍ വിമര്‍ശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്‌കുമാര്‍ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎല്‍എ ആക്കാമെന്ന് ഏതേലും നേതാക്കള്‍ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും. പത്തനാപുരം പോയാലും, കേരളം പോയാലും ഗണേഷ് കുമാറിനെ ചുമക്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കെബി ഗണേഷ് കുമാര്‍, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, ‘വിവാദ ദല്ലാള്‍’ എന്നിവരുടെ പേരുകളാണ് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പരാതിക്കാരിയുടെ ആദ്യ കത്തിന് പുറമെ അവര്‍ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനായി തയ്യാറാക്കിയ നാല് കത്തുകളും സിബിഐ തെളിവായി സ്വീകരിച്ചിരുന്നു. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേര്‍ത്താണ് സിബിഐ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തലിലേക്ക് എത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മന്‍ ചാണ്ടി സാറിനോടായാലും, ഇപ്പോള്‍ അഭയം കൊടുത്ത പിണറായി വിജയനോടായാലും.

നിരപരാധിയും നീതിമാനുമായ ഉമ്മന്‍ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്‌കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവര്‍ക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മന്‍ ചാണ്ടി സാര്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്‌കുമാറിന്റെ പൊതുജീവിതം.

ഇപ്പോള്‍ ഇടയ്‌ക്കൊക്കെ സര്‍ക്കാര്‍ വിമര്‍ശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്‌കുമാര്‍ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎല്‍എ ആക്കാമെന്ന് ഏതേലും നേതാക്കള്‍ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും…..

പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല….

‘എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്‌കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.

കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്.

TAGGED:KB Ganeshkumar MLAKerala politicsOommen ChandyRahul Mamkootathilsolar Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അർജന്റീന മെസ്സിയുടെ ജഴ്‌സി സമ്മാനമായി നൽകി 

February 7, 2023
News

സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രൊത്സാഹിപ്പിക്കുന്നു: ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ

September 29, 2023
News

വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു

April 28, 2023
News

‘ബംഗാളില്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തും’, ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് മമത

January 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?