EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഴ് വ‍ർഷത്തിന് ശേഷം ബഹ്റൈനിൽ അംബാസിഡ‍റെ നിയമിച്ച് ഖത്ത‍ർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഏഴ് വ‍ർഷത്തിന് ശേഷം ബഹ്റൈനിൽ അംബാസിഡ‍റെ നിയമിച്ച് ഖത്ത‍ർ
Diaspora

ഏഴ് വ‍ർഷത്തിന് ശേഷം ബഹ്റൈനിൽ അംബാസിഡ‍റെ നിയമിച്ച് ഖത്ത‍ർ

Web Desk
Last updated: June 12, 2024 10:45 PM
Web Desk
Published: June 12, 2024
Share

ദോഹ: 2017-ലെ ഉപരോധത്തിന് ശേഷം ഇതാദ്യമായി ബഹ്റൈനിലേക്ക് അംബാസിഡറെ നിയമിച്ച് ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്റൈനലിക്ക് പ്രതിനിധിയെ അയക്കാൻ തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായക ചുവടുവയ്പ്പായാണ് ഖത്തർ അമീറിൻ്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഈ ആഴ്ച റിയാദിൽജിസിസി കൌണ്സിൽ കേന്ദ്രീകരിച്ചു നടന്ന നയതന്ത്ര ചർച്ചയിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ അമീറിൻ്റെ പ്രഖ്യാപനം.

സുൽത്താൻ അലി അൽ ഖാതറിനെയാണ് തങ്ങളുടെ അംബാസിഡറായി ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങുന്നതോടെ സുൽത്താൻ അൽ ഖാതർ ബഹ്റൈനിൽ എത്തി ചുമതല ഏറ്റെടുക്കും. 2017ലെ ഉപരോധം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഖത്തറും ബഹ്റൈനും ഉഭയകക്ഷി ബന്ധം വീണ്ടും ആരംഭിച്ചത്.

എന്നാൽ ഇറാനോട് ഇരുരാജ്യങ്ങളും വിരുദ്ധ നിലപാട് പുലർത്തി പോന്നത് നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ തടസ്സമായി നിന്നിരുന്നു. ഈ അഭിപ്രായ ഭിന്നതകൾക്കിടെയാണ് അംബാസിഡറെ നിയമിച്ചു കൊണ്ട് ഖത്തർ അമീർ സൗഹൃദത്തിൻ്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടത്. ഉപരോധ കാലത്ത് ഇരുരാജ്യങ്ങളും തങ്ങളുടെ എംബസികൾ അടച്ചു പൂട്ടുകയും നേരിട്ടുള്ള വിമാനസ‍ർവ്വീസുകൾ വിലക്കുകയും ചെയ്തിരുന്നു.

മനാമയിലേത് കൂടാതെ വേറെയും ചില രാജ്യങ്ങളിൽ ഖത്ത‍ർ അമീർ പുതിയ സ്ഥാനപതികളെ നിയമിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പുതിയ പ്രതിനിധിയായി ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽതാനിയെ തിരഞ്ഞെടുത്തു. 2016 മുതൽ 2020 വരെ റഷ്യയിലെ ഖത്തർ പ്രതിനിധിയായി സേവനമനുഷ്ഠിച്ച ഫഹദ് ബിൻ മുഹമ്മദ് അൽ അത്തിയയുടെ പിൻഗാമിയാണ് ഷെയ്ഖ് അബ്ദുല്ല. ടുണീഷ്യയിലെ പുതിയ അംബാസഡറായി സായിദ് സയീദ് അൽ കുമൈത്ത് അൽ ഖയാരീനെയും പോളണ്ടിലെ പുതിയ അംബാസഡറായി സൗദ് അബ്ദുല്ല അൽ മഹ്മൂദിനെയും നിയമിച്ചു.

TAGGED:baharainDohamanamaqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

Diaspora

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് പുതിയ നോൺ സ്റ്റോപ്പ് സ‍ർവ്വീസുമായി ഇൻഡിഗോ

April 1, 2024
Diaspora

‘ജമാൽ’ ഗാനം ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് എആർ റഹ്മാൻ; ആദരവർപ്പിച്ച് യുഎഇ

December 1, 2025
Diaspora

യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം

December 17, 2025
DiasporaNews

ഷെയ്ഖ് ഹംദാൻ ഇനി യുഎഇ ഉപപ്രധാനമന്ത്രി; പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും നൽകി; മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?