EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിട ചൊല്ലി തലസ്ഥാനം, വിലാപയാത്രയായി അവസാനമായി ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിട ചൊല്ലി തലസ്ഥാനം, വിലാപയാത്രയായി അവസാനമായി ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്ക്
News

വിട ചൊല്ലി തലസ്ഥാനം, വിലാപയാത്രയായി അവസാനമായി ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്ക്

Web News
Last updated: July 19, 2023 3:25 AM
Web News
Published: July 19, 2023
Share

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരവുമായി മൃതദേഹം വിലാപയാത്രയായി കോട്ടയം പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്.

വാഹനം കടന്ന് പോകുന്ന തിരുവനന്തപുരം എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല. ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് രാത്ര പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ എത്തിക്കുക.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ ശവസംസ്‌കാരം ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.

തൊണ്ടയിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ഇന്നലെ പുലര്‍ച്ചെ 4.25 ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ബെംഗളൂരുവില്‍ സുഹൃത്തിന്റെ വസതിയില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ദിരാ നഗറിലെ ചിന്മയ മിഷന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

 

TAGGED:CongressOommen Chandy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

2025 മുതൽ സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളിൽ ഡയറക്ടർ ബോർഡിൽ സ്ത്രീകളുടെ സാനിധ്യം ഉറപ്പാക്കണെമന്ന് യുഎഇ

September 19, 2024
News

ബില്‍ക്കിസ് ബാനോ കേസ്, 11 പ്രതികളും കീഴടങ്ങണം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

January 19, 2024
News

ഹാത്രാസ് ദുരന്തത്തിൽ മരണം 121 കടന്നു; ഭോലെ ബാബ ഒളിവിൽ ;മരിച്ചവരിൽ 110 സ്ത്രീകളും 7 കുട്ടികളും

July 3, 2024
News

രഞ്ജിത്തിനെതിരെ വയനാട്ടിൽ യൂത്ത് കോ​ൺ​ഗ്രസ് പ്രതിഷേധം; രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യം

August 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?