EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിക്ക് ഒരു മില്ല്യൺ ദിർഹം നഷ്ടപരിഹാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിക്ക് ഒരു മില്ല്യൺ ദിർഹം നഷ്ടപരിഹാരം
Diaspora

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിക്ക് ഒരു മില്ല്യൺ ദിർഹം നഷ്ടപരിഹാരം

Web Desk
Last updated: August 22, 2025 12:30 PM
Web Desk
Published: August 22, 2025
Share

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്ക് ഒരു മില്യൺ ദിർഹം അതായത്‌ ഏകദേശം 2 കോടി 37 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരം ലഭിച്ചു. 2023 ഏപ്രിൽ 24-ന് ദുബായ് അൽ വഹീദ ബംഗ്ലാദേശ് കൗൺസലേറ്റിന് സമീപം അനുവദനീയമല്ലാത്ത സ്ഥലത്ത്കൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെ യു.എ.ഇ പൗരൻ ഓടിച്ച കാറിടിച്ചാണ് പരിക്കേറ്റത്. അപകടത്തിൽ റഹ്‌മത്ത് ബീക്ക് തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, വാഹനമോടിച്ച യു.എ.ഇ പൗരന്‌ 3000 ദിർഹവും റഹ്മത്ത് ബീക്ക് 1000 ദിർഹവും പിഴ ചുമത്തി. തുടർന്ന് യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി മുഖേന റഹ്മത്ത് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി, റഹ്മത്തിന്റെ ഗുരുതര പരിക്കുകൾ കണക്കിലെടുത്ത് ഇൻഷുറൻസ് കമ്പനി ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു.

ഈ വിധിക്കെതിരെ പിന്നീട് അപ്പീൽ കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകൾ ഫയൽ ചെയ്തെങ്കിലും കോടതി അവ തള്ളുകയാണുണ്ടായത്‌. ഇതോടെ റഹ്‌മത്ത് ബീക്ക് അനുകൂലമായ വിധി നടപ്പിലാക്കാൻ സാധിച്ചു.

TAGGED:Kannur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

DiasporaNews

വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

June 2, 2023
Diaspora

ഫീസ് കുറച്ച് ഭരണകൂടം: അബുദാബിയിലെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും നിരക്ക് കുറയും

August 14, 2023
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
DiasporaNews

വിസിറ്റ് വീസാ ഗ്രേസ് പിരീഡ് പിൻവലിച്ച് ദുബായ്

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?