EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫീസ് കുറച്ച് ഭരണകൂടം: അബുദാബിയിലെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും നിരക്ക് കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഫീസ് കുറച്ച് ഭരണകൂടം: അബുദാബിയിലെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും നിരക്ക് കുറയും
Diaspora

ഫീസ് കുറച്ച് ഭരണകൂടം: അബുദാബിയിലെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും നിരക്ക് കുറയും

Web Desk
Last updated: August 14, 2023 2:22 PM
Web Desk
Published: August 14, 2023
Share

അബുദാബി: ഹോട്ടുകളിലും റെസ്റ്റോറൻ്റുകളിലും ഏർപ്പെടുത്തിയ ഫീസ് കുറച്ചതായി അബുദാബി ഭരണകൂടം അറിയിച്ചു. ടൂറിസം മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ ഒന്ന് മുതൽ ഇളവ് നിലവിൽ വരും.

മൂന്ന് തരം ഫീസുകളിലാണ് അബുദാബി ഭരണകൂടം ഇളവ് വരുത്തിയിരിക്കുന്നത്. അബുദാബിയിലെ ഹോട്ടൽ റൂമുകളിൽ താമസിക്കുന്നവരിൽ നിന്നും ഒരു രാത്രിക്ക് 15 ദിർഹം വച്ച് മുൻസിപ്പാലിറ്റി ഫീ ഈടാക്കിയിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് ഈ ഫീ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ആറ് ശതമാനമായിരുന്ന ടൂറിസം ഫീ നാല് ശതമാനമായി കുറച്ചു. ഹോട്ടലുകളിലെ റെസ്റ്റോറൻ്റുകളിൽ ആറ് ശതമാനം ടൂറിസം ഫീയും നാല് ശതമാനം മുൻസിപ്പാലിറ്റി ഫീയും ഈടാക്കിയിരുന്നു. സെപ്തംബർ ഒന്നു മുതൽ ഇത് പൂർണമായും ഇല്ലാതാവും.

അബുദാബി ഡിപ്പാർട്ട്മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ആണ് എമിറേറ്റിലെ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും ബാധകമായ ഫീസ് കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അബുദാബിയെ ഒരു ആഗോള ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. അബുദാബി എക്സിക്യൂട്ടീവ് കൌണ്സിലിൻ്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം. ഈ വർഷം രണ്ടരക്കോടി വിനോദസഞ്ചാരികൾ അബുദാബി സന്ദർശിക്കും എന്ന പ്രതീക്ഷയിലാണ് ഭരണകൂടം. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന നഗരമായി അബുദാബിയെ മാറ്റാനാണ് പുതിയ പരിഷ്കാരങ്ങൾ.

 

TAGGED:AbudhabidubaiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

യുഎഇയിൽ 693 പുതിയ കോവിഡ് കേസുകൾ കൂടി

August 19, 2022
BusinessDiaspora

ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ

February 10, 2026
News

ദുബായിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു

October 19, 2023
News

ജയ‍്‍വാൻ ഡെബിറ്റ് കാർഡുകൾ പുറത്തിറക്കാനൊരുങ്ങി യുഎഇ ബാങ്കുകൾ

May 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?