EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രത്തന് പിൻഗാമിയായി നോയൽ, ടാറ്റാ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > രത്തന് പിൻഗാമിയായി നോയൽ, ടാറ്റാ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു
Diaspora

രത്തന് പിൻഗാമിയായി നോയൽ, ടാറ്റാ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു

Web Desk
Last updated: October 11, 2024 2:17 PM
Web Desk
Published: October 11, 2024
Share

മുംബൈ: അന്തരിച്ച രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റായെ ടാറ്റാ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ സ്റ്റീൽ, വാച്ച് ബ്രാൻഡായ ടൈറ്റാൻ എന്നിവയുടെ വൈസ് ചെയർമാനാണ് നോയൽ ടാറ്റാ.

രത്തൻ ടാറ്റയുടെ രണ്ടാനമ്മയും ട്രൻ്റ്, വോൾട്ടാസ്, ടാറ്റാ ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷൻ, ടാറ്റാ ഇൻ്റർനാഷണൽ എന്നീ കമ്പനികളുടെ അധ്യക്ഷയുമായ സിമോണ ടാറ്റായുടെ മകനാണ് നോയൽ ടാറ്റ.

രത്തൻ ടാറ്റായുടെ മരണത്തിന് പിന്നാലെ ചേർന്ന ടാറ്റാ ട്രസ്റ്റീസ് ബോർഡ് യോഗത്തിലാണ് നോയലിനെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തത്. ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളും ചെയർമാൻ സ്ഥാനത്തേക്ക് നോയലിനെ പിന്തുണച്ചുവെന്നാണ് സൂചന. രണ്ടായിരത്തിലാണ് നോയൽ ടാറ്റാ ഗ്രൂപ്പിൽ ചേരുന്നത് അപ്പോൾ മുതൽ ഗ്രൂപ്പിൽ നിർണായക ചുമതലകൾ വഹിച്ചു വരികയായിരുന്നു.

ടാറ്റാ ഗ്രൂപ്പിൻ്റെ ഉടമകളായ രത്തൻ ടാറ്റാ ട്രസ്റ്റ്, ഡോറാബ്ജി ടാറ്റാ ട്രസ്റ്റ് എന്നിവയുടെ യോഗം നിലവിൽ പുരോഗമിക്കുകയാണ്. ടാറ്റാ സണ്സിൻ്റെ അൻപത് ശതമാനം ഉടമസ്ഥാവകാശം ഈ രണ്ട് ട്രസ്റ്റുകൾക്കാണ്. വേണു ശ്രീനിവാസൻ, വിജയ് സിംഗ്, മെഹ്ലി മിസ്ട്രി എന്നിവരാണ് ടാറ്റാ ട്രസ്റ്റിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. രത്തൻ ടാറ്റായുടെ അനിയൻ ജിമ്മി ടാറ്റാ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല. മുംബൈ കൊളാംബയിലെ രണ്ട് മുറി ഫ്ളാറ്റിൽ ഒതുങ്ങി കൂടി ജീവിക്കുകയാണ് അദ്ദേഹം.

TAGGED:Noel Tataratan tatatata groupTata SonsTata Trust
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Diaspora

ഹയാ കാർഡുടമകൾക്ക് മ്യൂസിയം പ്രവേശനം സൗജന്യം

December 4, 2022
DiasporaNews

ഇന്ത്യൻ സോഷ്യൽ സെന്റർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

August 7, 2023
DiasporaNews

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി യുഎഇ

November 6, 2022
BusinessDiaspora

ക്രേസ് ബിസ്കറ്റ്സ് ഗൾഫിൽ അവതരിപ്പിച്ച് മോഹൻലാൽ

October 15, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?