EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് മെട്രോ വിപുലീകരിക്കാൻ ഒരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ് മെട്രോ വിപുലീകരിക്കാൻ ഒരുങ്ങുന്നു
DiasporaNews

ദുബായ് മെട്രോ വിപുലീകരിക്കാൻ ഒരുങ്ങുന്നു

News Desk
Last updated: October 5, 2022 2:17 PM
News Desk
Published: October 5, 2022
Share

ദുബായ് നഗരത്തിലെ മെട്രോ ശൃംഖല ദീർഘിപ്പിക്കുന്നതിനായി കരാറുകാർക്ക് ​​​​നോട്ടീസ് നൽകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി . പദ്ധതി മുന്നോട്ടുപോയാൽ അധികമായി 20 കിലോമീറ്ററിലധികം ട്രാക്കുകളും ഒരു ഡസനോളം പുതിയ സ്റ്റേഷനുകളും നിർമ്മിക്കും.

20.6 കിലോമീറ്റർ പുതിയ ട്രാക്കും 11 പുതിയ സ്റ്റേഷനുകളുമുള്ള ഗ്രീൻ ലൈൻ വിപുലീകരണമാണ് രണ്ട് ലൈനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നാാണ് ദുബായ് ആർടിഎയുടെ പ്രസ്താവനയിൽ പറയുന്നത്.

റെഡ് ലൈൻ റാഷിദിയയിലെ നിലവിലെ ടെർമിനസിൽ നിന്ന് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള സബർബൻ മാളായ മിർദിഫ് സിറ്റി സെൻ്റർ വരെ 3.5 കിലോമീറ്റർ ദൂരം നീട്ടി ഒരു പുതിയ സ്റ്റേഷൻ നിർമ്മിക്കുകയും ചെയ്യും. നാലോളം മെട്രോ ലൈനുകൾക്കായുള്ള ഈ പദ്ധതി ഒരു ദശാബ്ദത്തിലേറെ മുമ്പ് സ്കെയിൽ ചെയ്തതാണ്.
മാത്രമല്ല, എക്സ്പോ 2020-ലേക്കായി ലക്ഷക്കണക്കിന് സന്ദർശകരെ എത്തിച്ച 2.9 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് സ്റ്റേഷനുകൾ ലോക മേളയുടെ വിജയത്തിലെ പ്രധാന ഘടകമായി കണക്കാക്കപ്പെട്ടു.

നിലവിലുള്ള ഗ്രീൻ ലൈൻ സ്റ്റേഷനുകൾ ബർ ദുബായിലും ദെയ്‌റയിലുമാണ്. അതേസമയം റെഡ് ലൈൻ മെട്രോപോളിസിലൂടെ ഒരു നേർരേഖയിലൂടെ കടന്നുപോകുന്നുണ്ട്. പഴയ നഗരത്തെയും വിമാനത്താവളത്തെയും ഡൗൺടൗൺ, ദുബായ് മറീന, എക്‌സ്‌പോ 2020 എന്നിവയുമായി ബന്ധിപ്പിക്കുന്നു.

പുതിയ കരാറുകളെക്കുറിച്ച് ആർടിഎ കൂടുതൽ വിവരങ്ങൾ പറഞ്ഞിട്ടില്ലെങ്കിലും മെട്രോ ലൈനുകളുടെ വിപുലീകരണം ഉൾപ്പെടെയുള്ള റോഡ് നെറ്റ്‌വർക്കുകളുടെയും ഗതാഗത മാർഗ്ഗങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമെന്ന് മുൻപ് പറഞ്ഞിരുന്നു.
3.5 ദശലക്ഷമുള്ള ദുബായിലെ ജനസംഖ്യ 2040 ഓടെ 5.8 ദശലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷത്തെ സർക്കാർ റിപ്പോർട്ട് അനുസരിച്ച്, പുതിയ പൊതുഗതാഗത ലിങ്കുകൾ ഈ സാഹചര്യത്തിൽ നിർണായകമാണ്.

TAGGED:dubai metro
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനായില്ലെങ്കില്‍ വെടിവെച്ച് കൊല്ലാമെന്ന് ഉത്തരവ്

December 10, 2023
News

മല്ലു ട്രാവലര്‍ക്കെതിരെ പോക്‌സോ കേസ്

November 8, 2023
News

ഉഗ്രസ്‌ഫോടനത്തില്‍ നടുങ്ങി തൃപ്പൂണിത്തുറ; പടക്കം ശേഖരിച്ചത് അനുമതിയില്ലാതെ; 50 ഓളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍

February 12, 2024
News

സൗദി സ്വദേശിവത്കരണം ആറ് മേഖലകളില്‍ കൂടി നടപ്പാക്കുന്നു

October 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?