തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു.കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തിൽ നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം പുറത്തെടുത്തതോടെ ഇനി ബാക്കിയുള്ളത് പോസ്റ്റ്‌മോർട്ടം നടപടികളാണ്. പോസ്റ്റ്മോർട്ടത്തിൽ പ്രധാനമായും പരിശോധിക്കുന്നത് മരണ കാരണം സംബന്ധിച്ചുള്ള കാര്യങ്ങളാണ്.
ഗോപൻ സ്വാമിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റിരുന്നോ, പരിക്കുകളേറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി നോക്കുക. ഇത് രണ്ടുമുണ്ടായിട്ടില്ലെന്ന് വ്യക്തമായാൽ കുടംബാംഗങ്ങളെ കേസിൻറെ പരിധിയിൽനിന്ന് ഒഴിവാക്കാൻ സാധിച്ചേക്കും.
നിരവധി അസുഖങ്ങളുള്ള ആളാണ് ഗോപൻസ്വാമിയെന്നതുകൊണ്ടുതന്നെ ഇവയിലേതെങ്കിലുമാണ് മരണകാരണമെന്ന നിഗമനത്തിലേക്കെത്താനും പോലീസിന് കഴിയും. വിഷബാധയോ മറ്റോവാണോ മരണകാരണമെന്നറിയാൻ രാസപരിശോധനയും നടത്തും.നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുമെന്ന് സബ് കലക്ടർ ഒ വി ആൽഫ്രഡ്. വീട്ടുകാരോട് സംസാരിച്ചിരുന്നുവെന്നും അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.