EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി
News

കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി

Web News
Last updated: December 29, 2023 10:13 AM
Web News
Published: December 29, 2023
Share

നെന്മാറയില്‍ കടം പറഞ്ഞ് എടുത്ത ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് മീന്‍ വില്‍പ്പനക്കാരനായ അയിലൂര്‍ തിരുവഴിയാട് ചിറ്റപ്പുറം വീട്ടില്‍ എസ് മജീദിന് ലഭിച്ചത്. കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്.

ബുധനാഴ്ചയാണ് ലോട്ടറി വില്‍പ്പന നടത്തുന്ന കരിങ്കുളത്തെ ആര്‍ ചെന്താമരയില്‍ നിന്ന് മജീദ് ടിക്കറ്റെടുത്തത്. പത്ത് രൂപ നല്‍കി ബാക്കി 240 രൂപ മീന്‍ വില്‍പ്പന കഴിഞ്ഞു വരുമ്പോള്‍ നല്‍കാമെന്ന് കടവും പറഞ്ഞു. 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകള്‍ ആണ് വാങ്ങിയത്. വില്‍പ്പന കഴിഞ്ഞ് വരുമ്പോള്‍ ബാക്കി തുക നല്‍കുകയും ചെയ്തു.

എഫ്.എക്‌സ് 492775 എന്ന നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത അതേ നമ്പറിലുള്ള മറ്റു ടിക്കറ്റുകള്‍ക്ക് 8000 രൂപ സമാശ്വാസവും ലഭിക്കും. നെന്മാറയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ചെന്താമര ലോട്ടറി എടുത്ത് വില്‍പ്പന നടത്തുന്നത്. ലോട്ടറി ഏജന്‍സി വിൡച്ച് അറിയിച്ചപ്പോഴാണ് ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം ചെന്താമരയും മജീദും അറിയുന്നത്.
സമ്മാനത്തുകയുടെ പത്ത് ശതമാനം വില്‍പ്പനക്കാരനും ലഭിക്കും.

20 വര്‍ഷമായി ലോട്ടറിയെടുക്കുന്നുണ്ട്. ആദ്യമായാണ് വലിയ തുക ലോട്ടറിയടിക്കുന്നത്. നേരത്തെ ചെറിയ തുകകള്‍ ഒക്കെ ലഭിച്ചിട്ടുണ്ട്. ടിക്കറ്റ് വെള്ളിയാഴ്ച ബാങ്കില്‍ ഏല്‍പ്പിക്കുമെന്ന് മജീദ് പറഞ്ഞു.

ലൈലയാണ് മജീദിന്റെ ഭാര്യ. ജെസീന, റിയാസ്, ജംസീന എന്നിവര്‍ മക്കളാണ്.

TAGGED:kerala lotterynenmara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ശബരിമല ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള, ശിവ,വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു

January 1, 2026
News

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ വലിയ അപകടത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്

September 3, 2024
EntertainmentNews

ടിനി ടോം എക്‌സൈിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് അദ്ദേഹത്തോടല്ലേ: ബി ഉണ്ണികൃഷ്ണന്‍

June 8, 2023
News

ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു

September 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?