നെടുമങ്ങാട് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യയാണ് രേഷ്മ.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു രേഷമ. ഈ സമയം ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രേഷ്മ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെയും നാട്ടുകാരെയും വിളിച്ചു വരുത്തുകയായിരുന്നു.
മുറി തുറന്നു പരിശോധിച്ചപ്പോള്‍ രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് മരണ കാരണം എന്നത് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം.