EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും ചുമതലയേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും ചുമതലയേറ്റു
News

കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും ചുമതലയേറ്റു

News Desk
Last updated: March 6, 2023 6:43 AM
News Desk
Published: March 6, 2023
Share

കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ഷെയ്ഖ് അഹമ്മദ് നവാഫാണ്. ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അമീറിന്റെ ഉത്തരവിനെ തുടർന്ന് ഈ ആഴ്ച്ച തന്നെ മന്ത്രിമാരെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നാമനിര്‍ദേശം ചെയ്യുക. ദേശീയ അസംബ്ലിയില്‍ മന്ത്രിമാര്‍ക്കെതിരെ കുറ്റ വിചാരണ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനിടെ ഫെബ്രുവരി 23ന് സര്‍ക്കാര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. തുടർന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് സര്‍ക്കാര്‍ വിട്ട് നില്‍ക്കുകയും സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാരും എംപിമാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രമ്യതയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ രാഷ്ട്രീയ സ്ഥിരത വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുവൈറ്റ്.

2022 ഒക്ടോബര്‍ 17നാണ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹിന്റെ നേതൃത്വത്തില്‍ നിലവിലുള്ള മന്ത്രി സഭ അധികാരമേല്‍ക്കുന്നത്. മന്ത്രിസഭയില്‍ 11 പുതുമുഖങ്ങളും രണ്ട് വനിതകളും ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ട് എംപിമാരും ഉള്‍പ്പെട്ടിരുന്നു.

TAGGED:KuwaitPrime MinisterSheikh Ahammed Navaf Al-Sabah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

August 23, 2023
News

പൊലീസിന്റെ പ്രധാന കംപ്യൂട്ടറുകളും ആപ്പുകളും ഹാക്ക് ചെയ്തു

October 31, 2023
News

പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി

July 14, 2024
News

നാമക്കലിൽ നിന്നും ഖത്തറിലേക്ക് അഞ്ച് കോടി മുട്ടകള്‍ എത്തിക്കും

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?