EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനി വന്ദേഭാരതിൽ കുതിക്കാം: ആദ്യ സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇനി വന്ദേഭാരതിൽ കുതിക്കാം: ആദ്യ സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
News

ഇനി വന്ദേഭാരതിൽ കുതിക്കാം: ആദ്യ സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

പത്തരയോടെ സെൻട്രൽ സ്റ്റേഷനിലെത്തിയ മോദി വന്ദേഭാരത് ട്രെയിനിലെ ഒന്നാമത്തെ കോച്ചിൽ കയറി കന്നിയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികളുമായി സംവദിച്ചു

Web Desk
Last updated: April 25, 2023 5:59 AM
Web Desk
Published: April 25, 2023
Share

തിരുവനന്തപുരം: ഒൻപത് വർഷത്തിന് ശേഷം കേരളത്തിന് അനുവദിച്ച പുതിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്സ് സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്സ്പ്രസ്സ് ഫ്ളാഗ് ഓഫ് ചെയ്തത്.

ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ, തിരുവനന്തപുരം എംപി ശശി തരൂർ എന്നിവർ സന്നിഹിതരായിരുന്നു. പത്തരയോടെ സെൻട്രൽ സ്റ്റേഷനിലെത്തിയ മോദി വന്ദേഭാരത് ട്രെയിനിലെ ഒന്നാമത്തെ കോച്ചിൽ കയറി കന്നിയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളുടെ കവിതകളും അവർ വരച്ച ചിത്രങ്ങളും മോദി കേൾക്കുകയും കാണുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോയ പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ, ഡിജിറ്റൽ സർവ്വകലാശാല, കേരളത്തിലെ വിവിധ റെയിൽവേ പദ്ധതികൾ എന്നിവ ഉദ്ഘാടനം ചെയ്തു. 3200 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

ദക്ഷിണ റെയിൽവെയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിർവഹിച്ചത്. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും ഉപ ടെർമിനലുകളായും വികസിപ്പിക്കുന്ന പദ്ധതിയാണിവ. 156 കോടിയാണ് ചെലവ്. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകൾ ലോക നിലവാരത്തിലാക്കുന്ന പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു. വിമാനത്താവള മാതൃകയിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടിരൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

വര്‍ക്കല ശിവഗിരി സ്റ്റേഷനിൽ നടപ്പാക്കുന്നത് 170 കോടി രൂപയുടെ പുനര്‍നവീകരണമാണ്. നാല് പുതിയ ട്രാക്കുകൾ ഉൾപ്പെടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം – ഷൊർണൂർ സെക്ഷനിലെ ട്രെയിൻ വേഗം 110 കിലോ മീറ്ററാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

#WATCH | Kerala: PM Narendra Modi flags off the Thiruvananthapuram Central-Kasaragod Vande Bharat Express train from Thiruvananthapuram Central railway station. pic.twitter.com/zdqdmwNE3g

— ANI (@ANI) April 25, 2023

TAGGED:indian railwayModiNarendra ModirailwayVande Bharatvandebharah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കണ്ടം ചെയ്ത വണ്ടികൾക്ക് ടോൾ? പാലിയേക്കര ടോൾ കമ്പനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി

June 12, 2023
News

ഞാൻ സ്ത്രീ വിരുദ്ധാനാണെന്ന് പ്രചരിപ്പിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ;സർക്കാർ വേട്ടക്കാരനൊപ്പമല്ല ഇരയ്ക്കൊപ്പം തന്നെ

August 25, 2024
News

തൃക്കാക്കരയിലെ നവകേരള സദസ്സ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി

December 30, 2023
News

ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും

June 15, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?