EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റിയാദില്‍ സോഫ ഗോഡൗണില്‍ തീപിടിത്തം, മലയാളിക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റിയാദില്‍ സോഫ ഗോഡൗണില്‍ തീപിടിത്തം, മലയാളിക്ക് ദാരുണാന്ത്യം
News

റിയാദില്‍ സോഫ ഗോഡൗണില്‍ തീപിടിത്തം, മലയാളിക്ക് ദാരുണാന്ത്യം

Web News
Last updated: December 26, 2023 5:56 PM
Web News
Published: December 26, 2023
Share

സോഫ നിര്‍മാണ ശാലയ്ക്ക് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. റിയാദിലെ ഷിഫയില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടും കടവത്ത് അബ്ദുള്‍ ജിഷാര്‍ ആണ് മരിച്ചത്. 39 വയാസായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

തൊട്ടടുത്ത ഗോഡൗണില്‍ തിപിടിത്തമുണ്ടാവുകയും ജിഷാര്‍ പണിയെടുത്തിരുന്ന സോഫാസെറ്റ് ഗോഡൗണിലേക്ക് തീപടര്‍ന്ന് പിടിക്കുകയുമായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ ജിഷാറിനോട് രക്ഷപ്പെടാന്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാര്‍ ഇത് കേട്ടിരുന്നില്ല.

സംഭവമുണ്ടായ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിന് ശേഷമാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ജിഷാര്‍ ദീര്‍ഘകാലമായി പ്രവാസിയാണ്. അടുത്തിടെയാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്. സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്.

പിതാവ്: അബ്ദുറഹ്‌മാന്‍, മാതാവ്: മറിയുമ്മ, ഭാര്യ: സക്കീറ, മക്കള്‍: അഫീഫ, റൂബ, ആമിര്‍, അനു.

TAGGED:Fire breaksRiyadh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

റിപ്പബ്ലിക് ദിന പരേഡില്‍ ഈ വര്‍ഷം കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല, 10 മാതൃകകളും അംഗീകരിച്ചില്ല

January 1, 2024
News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

April 1, 2023
News

വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

December 21, 2022
News

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്‌ക്

November 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?