നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവര്‍ നടത്തും. അതിനെതിരെ പ്രതിഷേധിക്കാന്‍ മുസ്ലീം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല.
പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇത്തരം പരിപാടികള്‍ക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണ്. സ്‌കൂള്‍ കുട്ടികളെ നവകേരള സദസ്സില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ നിലപാടല്ല. ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ല. മലപ്പുറത്ത് നവകേരള സദസ്സിനെതിരെ പ്രതിഷേധത്തിന് യുഡിഎഫും ആഹ്വാനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേസമയം നവകേരള സദസ്സിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ക്രിമിനലാണെന്നും നികൃഷ്ടനാണെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ രാജഭരണമല്ല, മുഖ്യമന്ത്രിക്ക് ക്രൂര മനസ്സാണ് എന്നും എന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.