EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു, വിലാപയാത്ര ടെഹ്‌റാനിൽ പുരോഗമിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു, വിലാപയാത്ര ടെഹ്‌റാനിൽ പുരോഗമിക്കുന്നു
Diaspora

ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു, വിലാപയാത്ര ടെഹ്‌റാനിൽ പുരോഗമിക്കുന്നു

Web Desk
Last updated: July 6, 2026 1:04 PM
Web Desk
Published: July 6, 2026
Share

ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് രാവിലെ ഇറാൻ പ്രാദേശിക സമയം ആറു മണിയോടെ ഖമനേനിയുടേയും കുടുംബാംഗങ്ങളുടേയും മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്ര ഖബർസ്ഥാനിലേക്ക് പുറപ്പെട്ടു. കിലോമീറ്ററുകൾ നീളുന്ന ഈ യാത്ര വൈകിട്ടോടെ അവസാനിച്ച ശേഷമായിരിക്കും സംസ്കാരചടങ്ങുകൾ ആരംഭിക്കുക.

ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മത സമുച്ചയത്തിൽ രണ്ട് ദിവസം പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹങ്ങൾ സംസ്കാരത്തിനായി കൊണ്ടുപോകുന്നത്. തെരുവുകളിൽ ഉടനീളം ആയിരക്കണക്കിന് ആളുകളാണ് പരമോന്നത നേതാവിനും കുടുംബത്തിനും ആദരാജ്ഞലി അർപ്പിക്കാൻ എത്തിയത്.

മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപമുള്ള ദമാവന്ദ് സ്ട്രീറ്റ്, ഇമാം ഹൊസൈൻ സ്‌ക്വയർ, എൻക്വെലാബ് സ്ട്രീറ്റ്, എൻക്വെലാബ് സ്‌ക്വയർ, ആസാദി സ്ട്രീറ്റ്, ആസാദി സ്‌ക്വയർ, ഷാഹിദ് ലഷ്‌ഗരി ഹൈവേ എന്നിവയിലൂടെ 10 കിലോമീറ്റർ നീളുന്ന വിലാപയാത്ര 10 മുതൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ആയത്തുള്ള ഖമേനിയുടെയും കുടുംബത്തിന്റെയും സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വിശുദ്ധ നഗരമായ ഖോമിൽ തുടരും. ഇറാഖി നഗരങ്ങളായ നജാഫിലും കർബലയിലും ബുധനാഴ്ച ചടങ്ങുകൾ നടക്കും.

വ്യാഴാഴ്ച വടക്കുകിഴക്കൻ ഇറാനിയൻ നഗരമായ മഷ്ഹദിൽ വച്ചാണ് അന്തിമ ചടങ്ങുകൾ നടക്കുക. ഖമനേനിയുടെ ആഗ്രഹപ്രകാരം പതിനൊന്നാമത്തെ ഷിയ ഇമാമായ ഇമാം റെസ (എ.എസ്) യുടെ ശവകുടീരത്തിന് അടുത്തായി ആയത്തുള്ള ഖമേനിയെ സംസ്‌കരിക്കും.

TAGGED:iranKhomTehranUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

Diaspora

യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാസ്കും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം

December 27, 2022
DiasporaNews

ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

February 13, 2023
News

അബുദാബി, ദുബായ് വിമാനത്താവളങ്ങൾ ആക്രമിച്ച് ഇറാൻ, ഖത്തറിലും ആക്രമണം തുടരുന്നു

March 1, 2026
BusinessDiaspora

ദുബായ് മുൻസിപ്പാലിറ്റിയുമായി കൈ കോർത്ത് ലുലു എക്സ്ചേഞ്ച്

April 9, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?