EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറ് പേരെയും അമ്മയാണ് കൊന്നത്, കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിക്കെതിരെ മൊഴി നൽകി മകൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആറ് പേരെയും അമ്മയാണ് കൊന്നത്, കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിക്കെതിരെ മൊഴി നൽകി മകൻ
News

ആറ് പേരെയും അമ്മയാണ് കൊന്നത്, കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിക്കെതിരെ മൊഴി നൽകി മകൻ

News Desk
Last updated: May 17, 2023 6:45 AM
News Desk
Published: May 17, 2023
Share

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിൽ വിചാരണ വേളയ്ക്കിടെയാണ് അമ്മ ജോളിക്കെതിരായി മകൻ റെമോ റോയി നിർണായക മൊഴി നൽകിയത്. റോയി തോമസിന്‍റെ വധക്കേസ് വിചാരണക്കിടെയാണ് മാറാട് പ്രത്യേക കോടതിയിൽ റെമോ മൊഴി നൽകിയത്. കൂടത്തായിയിൽ നടന്ന ആറ് കൊലപാതകങ്ങളിലും അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റോയ് തോമസിന്‍റെ മാതാവ് അന്നമ്മയ്ക്ക് ആട്ടിൻ സൂപ്പിൽ വിഷം ചേർത്തും മറ്റുള്ളവരെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് ചേർത്തുമാണ് കൊലപ്പെടുത്തിയതെന്നാണ് റെമോ റോയിയുടെ മൊഴി.

കൊലപാതകത്തിനുപയോഗിച്ച സയനൈഡ് എത്തിച്ച് നൽകിയത് എംഎസ് മാത്യുവാണെന്നും മാത്യുവിന് ഇത് നൽകിയത് പ്രജി കുമാർ ആണെന്നും അമ്മയുടെ മൊബൈൽ ഫോൺ താനാണ് പൊലീസിന് നൽകിയതെന്നും റെമോ പറഞ്ഞു. എൻഐടിയിൽ അധ്യാപികയാണെന്നായിരുന്നു ജോളി മക്കളെയും വിശ്വസിപ്പിച്ചിരുന്നത്.എന്നാൽ എൻഐടിക്ക് സമീപമുള്ള ബ്യൂട്ടിപാർലറിലും ടെയ്ലറിംഗ് ഷോപ്പിങ്ങിലും പോയിരുന്ന് സമയം ചെലവഴിച്ചുവെന്നും അമ്മ തന്നോട് പറഞ്ഞുവെന്നും റെമോ കോടതിയിൽ പറഞ്ഞു. കേസിലെ മൂന്നാം സാക്ഷിയാണ് ജോളിയുടെ മകൻ റെമോ

റോയി തോമസിന്‍റെ സഹോദരൻ റോജോ തോമസും കോടതിയിൽ ഹാജരായി. വ്യാജ ഒസ്യത്തും മരണങ്ങളെ പറ്റി ജോളി പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യങ്ങളും. ആറു മരണങ്ങളിലും ജോളിയുടെ സാന്നിധ്യവുമാണ് സംശയമുണ്ടാകാൻ കാരണമെന്ന് റോജോ കോടതിയെ അറിയിച്ചു.

TAGGED:casejollykoodathayi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ 632 ആയി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

September 9, 2023
News

ഭീകരവാദ പ്രവര്‍ത്തനം, കുറ്റകൃത്യം ചെയ്തത് ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക്; എലത്തൂര്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

September 30, 2023
News

സീറോ എമിഷൻ വാഹനങ്ങൾ: ഇന്ത്യ കാലിഫോർണിയയുമായി സഹകരിക്കുന്നു

September 30, 2022
News

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, ജയിലിൽ കിടന്നത് രണ്ടാഴ്ച

January 28, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?