EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബന്ധം ബലപ്പെടുത്താൻ ഇറാനും സൗദ്ദിയും: സൽമാൻ രാജാവിനെ ടെഹ്റാനിലേക്ക് ക്ഷണിച്ച് ഇറാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബന്ധം ബലപ്പെടുത്താൻ ഇറാനും സൗദ്ദിയും: സൽമാൻ രാജാവിനെ ടെഹ്റാനിലേക്ക് ക്ഷണിച്ച് ഇറാൻ
News

ബന്ധം ബലപ്പെടുത്താൻ ഇറാനും സൗദ്ദിയും: സൽമാൻ രാജാവിനെ ടെഹ്റാനിലേക്ക് ക്ഷണിച്ച് ഇറാൻ

വർഷങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് കഴിഞ്ഞ മാസം സൗദ്ദിയും ഇറാനും അനുരജ്ഞന കരാ‍റിൽ ഒപ്പിട്ടിരുന്നു

Web Desk
Last updated: April 18, 2023 8:26 AM
Web Desk
Published: April 18, 2023
Share

ടെഹ്റാൻ: സൗദി അറേബ്യയിലെ സൽമാൻ രാജാവിനെ ടെഹ്‌റാൻ സന്ദർശിക്കാൻ ഇറാൻ ക്ഷണിച്ചു. വർഷങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് കഴിഞ്ഞ മാസം സൗദ്ദിയും ഇറാനും അനുരജ്ഞന കരാ‍റിൽ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൽമാൻ രാജാവിനെ ഔദ്യോ​ഗിക സന്ദ‍ർശനത്തിനായി ക്ഷണിച്ചതായി ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സൗദി രാജാവിനെ ഇറാൻ സന്ദർശിക്കാൻ ക്ഷണിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. ഇറാൻ പ്രസിഡന്റിന് സൗദി സന്ദർശിക്കാനുള്ള ക്ഷണം നേരത്തെ തന്നെ ലഭിച്ചിരുന്നതായും കനാനി പറഞ്ഞു.

ഷിയാ പുരോഹിതൻ നിമർ അൽ നിമറിനെ റിയാദിൽ വധിച്ചതിനെതിരായ പ്രതിഷേധത്തിനിടെ ടെഹ്‌റാനിലെ എംബസിയും മഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 2016 ൽ സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ചൈന, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ച‍ർച്ചകൾക്കൊടുവിൽ മാർച്ച് 10 ന് നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള കരാ‍റിൽ സൗദിയും ഇറാനും ഒപ്പിട്ടിരുന്നു.

ഇറാനിൽ സൗദി എംബസി വീണ്ടും തുറക്കുന്നതോടെ ഇറാനിൽ നിന്നുള്ള തീർത്ഥാടകർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ സു​ഗമമായി പങ്കെടുക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദിലെയും ടെഹ്‌റാനിലെയും എംബസികളും ജിദ്ദയിലെയും മഷ്‌ഹദിലെയും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഉദ്യോ​ഗസ്ഥ‍ർ എത്തി പരിശോധന നടത്തിയിരുന്നു.

TAGGED:chinairanSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദവേദി

February 2, 2024
News

യുഎഇയിൽ തൊഴിലാളികളെ കൊണ്ടുവരാൻ ഇനി മൂന്ന് നടപടികൾ പൂർത്തിയാക്കണം

February 10, 2023
News

‘കേരളത്തിന് കേന്ദ്രം നല്‍കുന്ന നികുതി വരുമാനം 100ല്‍ 21 രൂപ മാത്രം’; വിമര്‍ശിച്ച് ധനമന്ത്രി

February 5, 2024
News

ചന്ദ്രോപരിതലത്തില്‍ പ്രകമ്പനം കണ്ടെത്തി; ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലെന്ന് ഐ.എസ്.ആര്‍.ഒ.

August 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?