EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമേരിക്കയില്‍ ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമേരിക്കയില്‍ ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു
News

അമേരിക്കയില്‍ ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു

Web News
Last updated: February 10, 2024 2:41 PM
Web News
Published: February 10, 2024
Share

അമേരിക്കയില്‍ ജാപ്പനീസ് റസ്റ്ററന്റിന് പുറത്ത് ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. ‘ഡൈനാമോ ടെക്‌നോളജീസ്’ സ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ (41) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടിന് വാഷിംഗ്ടണ്‍ ഡൗണ്‍ടൗണിലെ റസ്റ്ററന്റിന് പുറത്തുവെച്ച് ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.

വിവേകിനെ റസ്റ്ററന്റിന് പുറത്ത് വെച്ച് അക്രമി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിവേകിന്റെ മുഖവും തലയും നിലത്തിട്ട് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു പുറത്ത് വന്നത്. വിവേക് റസ്റ്ററന്റില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ആണ് ആക്രമണമുണ്ടാവുന്നത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ വിവേകിന് ബോധം നഷ്ടമായ നിലയില്‍ ആയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ബുധനാഴ്ചയോടെ മരിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പുതിയ സംഭവമാണ് ഇത്. കഴിഞ്ഞയാഴ്ച അജ്ഞാതരായ സംഘം ചിക്കാഗോയില്‍ വെച്ച് മയുയവാവിനെ മര്‍ദ്ദിച്ച് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വര്‍ഷം മാത്രം അഞ്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

 

TAGGED:indian originvivek taneja
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
  • യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം
  • സ്കൂൾ – കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ
  • മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന

You Might Also Like

News

ഫുട്‍ബോള്‍ ആരാധകര്‍ക്ക് വമ്പൻ ഓഫർ; ഒരു വര്‍ഷത്തേക്ക് പെട്രോൾ ഫ്രീ

October 28, 2022
News

ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാൻഡിംഗ് 

May 11, 2023
News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

March 14, 2023
News

ആശയവിനിമയം നഷ്ടപ്പെട്ടു; ഒറ്റപ്പെട്ട് ഗസ; ആക്രമണം ശക്തമാക്കി ഇസ്രയേല്‍

October 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?