EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വന്ദേ ഭാരതിന് തിരൂര്‍ സ്‌റ്റോപ്പ് ഇല്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘വന്ദേ ഭാരതിന് തിരൂര്‍ സ്‌റ്റോപ്പ് ഇല്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി
News

‘വന്ദേ ഭാരതിന് തിരൂര്‍ സ്‌റ്റോപ്പ് ഇല്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി

Web News
Last updated: July 17, 2023 8:25 AM
Web News
Published: July 17, 2023
Share

കേരളത്തില്‍ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ടെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സ്‌റ്റോപ്പ് തീരുമാനിക്കേണ്ടത് സുപ്രീം കോടതി അല്ലെന്നും റെയില്‍വേ ആണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയില്‍ എത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മലപ്പുറം തിരൂര്‍ സ്വദേശിയായ പി.ടി ഷിജീഷ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹാജരായത്.

രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു പരാതിക്കാരന്റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഷിജീഷ് സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലമാണ് മലപ്പുറമെന്നും ജില്ലയിലെ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പിന് അവകാശമുണ്ടെന്നുമായിരുന്നു വാദം. ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പിന്നീട് ഒഴിവാക്കുകയായിരുന്നുവന്നും ഇയാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

TAGGED:supreme courtVande Bharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

വയനാട് ഉരുൾപൊട്ടൽ;ചാലിയാർ ഭാ​ഗത്ത് ഇന്നും ജനകീയ തെരച്ചിൽ

August 13, 2024
News

കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ്; സിപിഎം നേതാക്കളിലേക്കുള്ള ഏക കണ്ണി; ദുരൂഹതയെന്ന് കെ എം ഷാജി

February 22, 2024
News

ദുബായ് മെട്രോ പാത സാധാരണ നിലയിലാക്കി

October 31, 2022
News

ദുബായ്: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരിയായ 10 വയസുകാരി

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?