EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോക്‌സോ കേസ്; ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ തുടര്‍നടപടികള്‍ റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോക്‌സോ കേസ്; ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ തുടര്‍നടപടികള്‍ റദ്ദാക്കി
News

പോക്‌സോ കേസ്; ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ തുടര്‍നടപടികള്‍ റദ്ദാക്കി

Web News
Last updated: June 5, 2023 8:45 AM
Web News
Published: June 5, 2023
Share

കുട്ടികളെകൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. രഹന നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസിലെ തുടര്‍ നടപടികള്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്.

തന്റെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പോക്‌സോ, ഐടി ആക്ടിലെ വകുപ്പുകള്‍, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയായിരുന്നു കേസ്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്ന ശരീരം പ്രദര്‍ശിപ്പിക്കുന്നത് പോക്‌സോ കേസിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പരാതി നല്‍കിയത്.

14, 8 വയസുകളുള്ള കുട്ടികളെക്കൊണ്ട് ശരീരത്തില്‍ വരപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നുകാണിക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും വേണമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് രഹന ഫാത്തിമ വീഡിയോക്കൊപ്പം കുറിച്ചിരുന്നു.

നേരത്തെ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ടെങ്കിലും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിലൂടെ കുറ്റക്കാരിയായിരിക്കുകയാണെന്ന് ജാമ്യം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതിയും തള്ളിയിരുന്നു.

TAGGED:POCSO caseRahana Fathima
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

‘ആദ്യം സെമിസ്പീഡ് ട്രെയിന്‍ നടപ്പാക്കണം, എന്നിട്ടാവാം ഹൈസ്പീഡ്’; ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

July 11, 2023
News

കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചതില്‍ അസ്വാഭാവികത; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് നിഗമനം

August 7, 2023
News

ഹിന്ദുക്കളോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂർ, എൻ്റെ സിനിമ ഒരു തീയേറ്ററിലും പ്രദർശിപ്പിച്ചില്ല: രാമസിംഹൻ

May 6, 2023
News

32 വർഷങ്ങൾക്ക് ശേഷം കാശ്മീർ ‘ഹൗസ്ഫുൾ’; ഷാറൂഖിന് നന്ദി പറഞ്ഞ് തീയറ്റർ ഉടമ 

January 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?