EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിൽ ഈ വർഷത്തെ ഹജ്ജ് രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഖത്തറിൽ ഈ വർഷത്തെ ഹജ്ജ് രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും
Diaspora

ഖത്തറിൽ ഈ വർഷത്തെ ഹജ്ജ് രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും

News Desk
Last updated: February 11, 2023 6:42 AM
News Desk
Published: February 11, 2023
Share

ഖത്തറിൽ ഈ​ വ​ർ​ഷം ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മുള്ള ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച ആരംഭിക്കും. hajj.gov.qa എ​ന്ന ​വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ഓ​ൺ​ലൈ​നായി ര​ജി​സ്​​റ്റർ ചെയ്യേണ്ടത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മണി മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. മാ​ർ​ച്ച് 12 ന് ര​ജി​സ്ട്രേ​ഷ​ൻ അവസാനിക്കും. അ​വ​സാ​ന തീ​യ​തി​ കഴിഞ്ഞ് പ​ത്തു​ദി​വ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളിൽ ഫ​ലം പ്ര​ഖ്യാ​പി​ക്കും. കൂടാതെ ര​ജി​സ്‌​ട്രേ​ഷ​ൻ തീ​യ​തി മു​ത​ൽ തീർത്ഥാടകർക്ക് ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റായ 132 സ​ജീ​വ​മാ​കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും പ​രാ​തി​ക്കും അ​പേ​ക്ഷ​ക​ർ​ക്ക് ഈ നമ്പറിൽ ബ​ന്ധ​പ്പെ​ടാം.

ഖ​ത്ത​റി​ൽ​ നി​ന്ന് വി​മാ​ന​മാ​ർ​ഗ​മോ റോ​ഡ് മാ​ർ​ഗ​മോ മ​ക്ക​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കുന്നതിന് തു​ട​ക്ക​ത്തി​ൽ 18 ഹ​ജ്ജ് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക് അ​ധി​കാ​രം നൽകിയിട്ടുണ്ട്. മ​ന്ത്രാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് എ​ൻ​ഡോ​വ്‌​മെ​ൻ്റ് ആ​ൻ​ഡ് ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (ഔ​ഖാ​ഫ്) മ​ന്ത്രാ​ല​യ​ത്തി​ലെ ഹ​ജ്ജ്, ഉം​റ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ലി ബി​ൻ സു​ൽ​ത്താ​ൻ അ​ൽ മി​സി​ഫ്രി ഇക്കാര്യം അ​റി​യി​ച്ചത്. ഈ ​സംഖ്യ ആ​വ​ശ്യാ​നു​സ​ര​ണം കൂ​ട്ടു​ക​യോ കു​റ​ക്കു​ക​യോ ചെ​യ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഖ​ത്ത​റി​ൽ​നി​ന്ന് ഹ​ജ്ജി​ന് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ പ്രാ​യം 40 വ​യ​സ്സി​ൽ കു​റ​യ​രു​തെന്ന നിബന്ധനയുണ്ട്. ഇവർ ഖ​ത്ത​റി​ൽ 10 വ​ർ​ഷ​ത്തെ താ​മ​സം പൂ​ർ​ത്തി​യാ​ക്കിയിരിക്കുകയും വേണം. ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്കും ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന ജി സി സി നി​വാ​സി​ക​ൾ​ക്കും ഹജ്ജിന് പോവാനുള്ള കു​റ​ഞ്ഞ പ്രാ​യം 18 ആ​ണ്.

രജിസ്‌ട്രേഷൻ ചെയ്യേണ്ട രീതി

hajj.gov.qa എന്ന വെ​ബ്‌​സൈ​റ്റി​ൽ അ​പേ​ക്ഷ​ക​ൻ്റെ ഐ ഡി കാ​ർ​ഡ് ന​മ്പ​റും കാ​ർ​ഡി​ൻ്റെ എ​ക്സ്പ​യ​റി ഡേ​റ്റും ഫോ​ൺ ന​മ്പ​റും നൽകണം. കൂടാതെ ഹ​ജ്ജ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കിയിരിക്കണം. സൗ​ദി​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച മൊ​ഡേ​ണ, ഫൈ​സ​ർ, ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ പോ​ലു​ള്ള വാ​ക്സി​നാ​യി​രി​ക്ക​ണം ഹജ്ജിന് പോവാൻ ആഗ്രഹിക്കുന്നവർ എ​ടു​ക്കേ​ണ്ട​ത്.

അതേസമയം ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും കു​ത്തി​വെ​പ്പ് തീ​യ​തി​ക​ളും വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ത്ത​തി​ൻ്റെ മറ്റ് തെ​ളി​വുകളും തീ​ർ​ഥാ​ട​ക​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം സമർപ്പിക്കണം. ഹ​ജ്ജ് യാ​ത്ര​ക്കാ​രു​ടെ അ​ന്തി​മ എ​ണ്ണം സൗ​ദി അ​റേ​ബ്യ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഔ​ദ്യോ​ഗി​ക ക്വാ​ട്ട​ക്ക് വി​ധേ​യ​മാ​യി​രി​ക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

TAGGED:Hajj registrationMeccaqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

DiasporaNews

നോർവേ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലേക്ക്

October 8, 2022
Diaspora

ദുബായിൽ ഹാപ്പിനസ് വെഹിക്കിൾ പദ്ധതിയ്ക്ക് തുടക്കമായി

February 28, 2023
Diaspora

നാലാം ക്ലാസ്സുകാരൻ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം: അജ്ഫാൻ കുട്ടിക്കയുടെ ജീവിതകഥ

October 22, 2025
Diaspora

സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ

January 9, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?