EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നോർവേ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നോർവേ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലേക്ക്
DiasporaNews

നോർവേ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലേക്ക്

News Desk
Last updated: October 8, 2022 5:34 AM
News Desk
Published: October 8, 2022
Share

മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കി ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യമന്ത്രി ലണ്ടനിലെത്തും. ലോക കേരള സഭ യൂറോപ്പ് മേഖല സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള മലയാളി പ്രവാസി സം​ഗമത്തിലും അദ്ദേഹം പങ്കെടുക്കും.

മന്ത്രി പി രാജീവാണ് മുഖ്യമന്ത്രിയ്ക്ക് ഒപ്പമുള്ളത്. മന്ത്രിമാരായ വീണാ ജോർജും വി ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യുകെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികളാകും യൂറോപ്പ് മേഖല സമ്മേളനത്തിൽ ചർച്ചയാവുക.

യൂറോപ്പിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികളും വിദ്യാർത്ഥികളും ആരോ​ഗ്യ പ്രവർത്തകരും അതിഥികളായെത്തും. നവകേരള നിർമ്മാണം എന്ന വിഷയത്തിൽ ചർച്ചകൾ നടക്കും.

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യപ്പെടുന്നതായി നോർവേ മലയാളികൾ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ച് ചിലർ സംസാരിച്ചത്. സംരംഭത്തിന് വേണ്ട എല്ലാ സഹായവും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

TAGGED:chief ministerPinarayi VijayanUK
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഇരട്ടചാവേർ സ്ഫോടനം: ഇന്ത്യൻ ചാരസംഘടനയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ

October 1, 2023
News

അൽഫാസിന് തന്‍റെ കുഞ്ഞിനെ ഒന്നെടുക്കണം, മാറോട് ചേർക്കണം.ഗുരുതര കാൻസർ ബാധിച്ച പ്രവാസി യുവാവ് കൈനീട്ടുകയാണ് തന്‍റെ ജീവൻ നിലനിർത്താൻ വേണ്ടി

September 11, 2023
News

മെഡല്‍ ഏറ്റുവാങ്ങി കര്‍ഷക നേതാക്കള്‍; ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താത്കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍

May 30, 2023
Diaspora

വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

November 1, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?