EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
Sports

കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ

Web Desk
Last updated: December 16, 2025 3:40 PM
Web Desk
Published: December 16, 2025
Share

മുംബൈ: കൊൽക്കത്ത സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് മാത്രമേ പരിപാടിയിൽ പങ്കെടുത്തുള്ളൂവെന്നും ആരാധകരോടുള്ള പ്രതിബദ്ധത പാലിക്കാത്ത മെസ്സിയെ പക്ഷേ ആരും കുറ്റപ്പെടുത്തി കണ്ടില്ലെന്നും ഗവാസ്കർ പറഞ്ഞു

സ്പോർസ് സ്റ്റാറിൽ എഴുതിയ ലേഖനത്തിലാണ് മെസ്സിയുടെ ഗോട്ട് ടൂറിലുണ്ടായ തള്ളിക്കയറ്റവും ആരാധകരുടെ പ്രതിഷേധവും ഗവാസ്കർ ചൂണ്ടിക്കാണിച്ചത്. മെസ്സി ഒരു മണിക്കൂർ സ്റ്റേഡിയത്തിലുണ്ടാവും എന്നാണ് പറഞ്ഞത്. അതായത് അങ്ങനെയൊരു കരാറാണ് മെസ്സി പരിപാടിയുടെ സംഘാടകരുമായി ഒപ്പിട്ടത്. എന്നാൽ നിശ്ചയിച്ച സമയത്തിലും വളരെ കുറവ് സമയം മാത്രം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ചിലവിട്ട് മെസ്സി മടങ്ങി. വൻ തുക നൽകി ടിക്കറ്റെടുത്ത ആരാധകരെ നിരാശരാക്കിയതിലൂടെ അദ്ദേഹം തന്നെയാണ് യഥാർത്ഥ കുറ്റവാളിയെന്ന് വ്യക്തമായി – ഗവാസ്കർ പറഞ്ഞു.

“മെസ്സിയെ രാഷ്ട്രീയക്കാരും വിഐപികളും വളഞ്ഞിരുന്നു, പക്ഷേ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പരിവാരത്തിനോ ഒരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ല. അദ്ദേഹം സ്റ്റേഡിയത്തിൽ ചുറ്റിനടക്കണമായിരുന്നോ, അതോ പെനാൽറ്റി കിക്ക് എടുക്കുന്നത് പോലുള്ള എന്തെങ്കിലും ചെയ്യണമായിരുന്നോ? കൊൽക്കത്തയിലെ കുഴപ്പങ്ങൾക്ക് സംഘാടകരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് എല്ലാ വശവും പരിശോധിക്കേണ്ടതുണ്ടെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു.

 

TAGGED:cricketfootballerGavaskarMessi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

NewsSports

സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം

September 22, 2022
Sports

എന്നെ ക്ഷണിച്ചിട്ടില്ല, തിരക്കിൽ മറന്നു പോയി കാണും: ലോകകപ്പ് ഫൈനലിന് കപിൽ ദേവില്ല

November 19, 2023
NewsSports

സൺ റൈസേഴ്സിനെ ഇനി ബ്രയാൻ ലാറ കളി പഠിപ്പിക്കും

September 3, 2022
Sports

യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വീണ്ടും മലയാളി; എമേർജിംഗ് ഏഷ്യാ കപ്പിൽ ബാസിൽ ഹമീദ് നയിക്കും

October 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?