EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം
NewsSports

സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം

News Desk
Last updated: September 22, 2022 1:33 PM
News Desk
Published: September 22, 2022
Share

ഇന്ത്യന്‍ എ ടീം നായകനായി മലയാളിതാരം സഞ്ജു സാംസന് വിജയത്തുടക്കം. ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ മിന്നും ജയം നേടിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 168 ‍റണ്‍സ് വിജയലക്ഷ്യം 31.5 ഓവറില്‍ ഇന്ത്യ മറികടന്നു.

പുറത്താകാതെ 41 പന്തില്‍നിന്ന് ഏഴ് ബൗണ്ടറിയടക്കം 45 റണ്‍സെടുത്ത രജത് പാട്ടിദാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 54 പന്തില്‍നിന്ന് 41 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്‌വാദും മികച്ച പ്രകടനം പുറത്തെടുത്തു. 31 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും 17 റണ്‍സെടുത്ത ഓപ്പണര്‍ പൃഥി ഷാ എന്നിവരും ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിന് സംഭാവന നല്‍കി.

നാലാം വിക്കറ്റില്‍ ക്രീസിലിറങ്ങിയ സഞ്ജു നായകന്‍റെ പ്രകടനം പുറത്തെടുത്തു. 32 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 29 റണ്‍സ് നേടി. സിക്സറോടെയാണ് സഞ്ജു വിജയറണ്‍ മറികടന്നത്. നേരത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലന്‍ഡിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. തുടരെ വിക്കറ്റുകൾ വീണതോടെ ന്യൂസിലന്‍ഡ് പോരാട്ടം 167ല്‍ അവസാനിച്ചു.

ഇന്ത്യയ്ക്കായി ഷാർദ്ദൂൽ ഠാക്കൂര്‍ നാല് വിക്കറ്റ് വീ‍ഴ്ത്തി. കുൽദീപ് സെൻ 3 വിക്കറ്റുകൾ നേടി. 104 പന്തിൽ 61 നേടിയ മൈക്കിൾ റിപ്പണാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. 36 റണ്‍സെടുത്ത ജോ വാക്കറാണ് ന്യൂസിലന്‍റിനെ 150 കടത്തിയത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ റോബര്‍ട്ട് ഒഡൊണ്ണെല്‍ 22 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരത്തെ സീനിയര്‍ ടീമില്‍ നിന്ന് ത‍ഴയപ്പെട്ട സഞ്ജുവിനെ ഇന്ത്യ എ ടീം നായകനായി പരിഗണിക്കുകയായിരുന്നു.

TAGGED:cricketindiasanju
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

Uncategorized

ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

February 11, 2026
News

പച്ച സിഗ്നല്‍ കണ്ട ശേഷമാണ് മുന്നോട്ട് പോയതെന്ന് ലോക്കോ പൈലറ്റ്; പാളം തെറ്റിയത് കൊറാമണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്ന് റെയില്‍വേ ബോര്‍ഡ്

June 4, 2023
News

2023ൽ യുഎഇ അഞ്ച് മേഖലകൾക്ക് മുൻഗണന നൽകും: ശൈഖ് മുഹമ്മദ്

January 3, 2023
EntertainmentNews

സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം

November 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?