EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ട്രെയിനിങ് സെന്ററുമായി ഫ്ലൈവേൾഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ട്രെയിനിങ് സെന്ററുമായി ഫ്ലൈവേൾഡ്
News

ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ട്രെയിനിങ് സെന്ററുമായി ഫ്ലൈവേൾഡ്

Web Desk
Last updated: March 7, 2024 8:29 PM
Web Desk
Published: March 7, 2024
Share

ദുബായ്: മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും മികച്ച തൊഴിൽ അവസരങ്ങൾ തേടി ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നേഴ്സ്മാർക്ക് ഒരു സുവർണ അവസരവുമായി എത്തിയിരിക്കുകയാണ് ഫ്ലൈവേൾഡ്. ഓസ്‌ട്രേലിയയിൽ രജിസ്‌ട്രേഷൻ തേടുന്ന അന്താരാഷ്‌ട്ര നഴ്‌സുമാരുടെ ക്ലിനിക്കൽ വൈദഗ്ധ്യവും യോഗ്യതയും വിലയിരുത്തുന്നതിനും AHPRA രജിസ്‌ട്രേഷൻ ലഭിക്കുന്നതിനുമായി നടത്തപ്പെടുന്ന ഒരു പ്രായോഗിക പരീക്ഷയാണ് OSCE.

നഴ്‌സുമാർ ആവശ്യമായ പ്രാക്ടീസ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും രോഗികൾക്ക് സുരക്ഷിതവും യോഗ്യതയുള്ളതുമായ പരിചരണം നൽകാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാൽ ഇത് ഒരു രജിസ്റ്റേർഡ് നേഴ്സ് ആകാനുള്ള പ്രക്രിയയിലെ ഒരു സുപ്രധാന ഘട്ടമാണ്. OSCE-യിൽ മികവ് പുലർത്തുന്നതിന്, കഠിനമായ പരിശീലനവും തയ്യാറെടുപ്പും നിർണായകമാണ്. ഇതിലേക്കായി നഴ്‌സുമാരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ ട്രെയിനിങ് സെന്റർ ഫ്ലൈവേൾഡ് മിഡിൽ ഈസ്റ്റിൽ ആരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ പ്രഗത്ഭരായ പരിശീലകരുടെ വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം ഉപയോഗിച്ച്, നഴ്‌സുമാർക്ക് അവരുടെ ക്ലിനിക്കൽ കഴിവുകൾ വികസിപ്പിക്കാനും പരിഷ്കരിക്കാനും അവരുടെ അറിവ് വർദ്ധിപ്പിക്കാനും മാത്രമല്ല OSCE സമാനമായ സാഹചര്യങ്ങളിൽ പരിശീലിക്കാനും സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.

ഫ്ലൈവേൾഡ് ഇംഗ്ലീഷ് ലാംഗ്വേജ് കോച്ചിങ് വിഭാഗമായ ഐ-വൺ ഡയറക്ടർ പിയാഷ്‌ രമേശ് നേതൃത്വം കൊടുക്കുന്ന ഓൺലൈൻ ക്ലാസ്സുകളും ഓഫ്‌ലൈൻ ക്ലാസ്സുകളും ഇവിടെ ലഭ്യമാണ്. ദുബായിയിൽ വളരെ ശക്തമായി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡ് ന്റെ മൈഗ്രേഷൻ / സ്റ്റഡി അബ്രോഡ് സേവനങ്ങൾ ഉടൻ തന്നെ കുവൈറ്റ്, ഖത്തർ, സൗദി മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പുതിയ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കുന്നതാണ് എന്നും വക്താക്കൾ ദുബായിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫ്ലൈവേൾഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ്, മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ തലവനും ആയ ടിപി ശ്രീനിവാസൻ, ഫ്‌ളൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ്സ് ഡയറക്ടറും പ്രിൻസിപ്പൽ സോളിസിറ്ററും ആയ താര എസ്സ് നമ്പൂതിരി, ഫ്ലൈവേൾഡ് മിഡിൽ ഈസ്റ്റ് റീജിയണൽ മാനേജർ ഡാനിയൽ ജോണി എന്നിവരും ഈ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ഓസ്ട്രേലിയ കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലവസരങ്ങൾക്കുമായി മൈഗ്രേഡ് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പക്ഷേ കൃത്യമായ അറിവുകളിലൂടെ നമുക്ക് സാധ്യമായ അവസരങ്ങളെ കുറിച്ച് മനസ്സിലാക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വിജയകരമായ മൈഗ്രേഷൻ സാധ്യമാകുന്നത്. ഓരോരുത്തരുടെയും പ്രൊഫൈലുകളും സാധ്യതകളും മനസ്സിലാക്കിയാണ് ഫ്ലൈവേൾഡ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 4400 ൽ പരം പി ആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡിന്റെ ഗ്ലോബൽ ഓഫീസുകൾ വഴി നേടി കൊടുക്കാൻ സാധിച്ചത്. മൈഗ്രേഷൻ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ നേട്ടമാണ്.

പിഴവുകൾ ഒന്നും കൂടാതെ കൃത്യമായി ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഓസ്ട്രേലിയയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ലോയർ ഫേം എന്ന മികവുമാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഫ്ലൈവേൾഡിനെ സഹായിച്ചത് . വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്കിടയിൽ ആണെങ്കിലും വൻ സ്വീകാര്യതയാണ് ഫ്ലൈവേൾഡിന് ഉള്ളത്. അവരുടെ കഴിവിനും അഭിരുചിക്കും ചേരുന്ന കോഴ്സുകൾ ഏതാണെന്നും അത് എവിടെ പഠിക്കണം എന്നും കൃത്യമായ വ്യക്തത ഇവിടത്തെ കരിയർ സ്പെഷ്യലിസ്റ്റുകൾ വിദ്യാർത്ഥികൾക്കായി നൽകുന്നു. പഠനത്തിനും തൊഴിൽ സാധ്യതകൾക്കുമായി വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് എന്ത് കൊണ്ടും മികച്ചൊരു വഴികാട്ടി ആയിരിക്കും ഫ്ലൈവേൾഡ്.

TAGGED:australiamiddle eastnurse
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ടിപി ചന്ദ്രശേഖരൻ വധക്കേസ് മൂന്ന് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം; മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

June 22, 2024
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

November 20, 2022
News

കടമക്കുടിയിലെ കൂട്ട ആത്മഹത്യ; ബന്ധുക്കള്‍ക്ക് വീണ്ടും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍; മരിച്ചിട്ടും വിടാതെ ലോണ്‍ ആപ്പുകള്‍

September 14, 2023
News

നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണമില്ല; ഭാര്യയുടെ ഹർജി ഹൈക്കോടതി തളളി

January 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?