EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമാന സർവീസുകൾ നിർത്തിവച്ച് യുഎസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വിമാന സർവീസുകൾ നിർത്തിവച്ച് യുഎസ്
Diaspora

വിമാന സർവീസുകൾ നിർത്തിവച്ച് യുഎസ്

News Desk
Last updated: January 11, 2023 2:16 PM
News Desk
Published: January 11, 2023
Share

അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൈലറ്റുമാരടക്കമുള്ള ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിൻ്റെ അപ്‌ഡേറ്റിനെ ബാധിക്കും വിധം സാങ്കേതിക തടസ്സം നേരിട്ടതായും വിമാന സർവീസ് നിലവിൽ നടത്താൻ കഴിയില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഫ്ലൈറ്റിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ നൽകുന്ന സംവിധാനമാണ് നോട്ടാം.

ഏകദേശം നാനൂറോളം വിമാനങ്ങളാണ് ഇതേത്തുടർന്ന് നിലത്തിറക്കിയത്. മൊത്തം 760ലേറെ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചതായും ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ലൈറ്റ് അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ പ്രശ്നത്തിൽ ദുരിതത്തിലായത്. നിരവധിയാളുകൾ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

വിമാന ജീവനക്കാർക്ക് അപകടങ്ങളെക്കുറിച്ചോ എയർപോർട്ട് സൗകര്യങ്ങളെക്കുറിച്ചോ മാറ്റങ്ങളുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് എഫ്എഎ റെഗുലേറ്റർ വെബ്‌സൈറ്റ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 5.31വരെ 400-ലധികം വിമാനങ്ങൾ വൈകിയിട്ടുണ്ട്. എന്നാൽ‌ സാങ്കേതിക തകരാറിന് കാരണമെന്താണെന്നോ എപ്പോൾ ശരിയാകും എന്നോ ഇതുവരെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

TAGGED:flights cancelledtechnical errorUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

DiasporaNews

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

May 18, 2023
Diaspora

യുഎഇയിൽ നാളെ മുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, പുതിയ കാലാവസ്ഥ റിപ്പോർട്ട് പുറത്തുവിട്ട് അധികൃതർ

September 2, 2025
DiasporaNews

ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ

January 2, 2025
Diaspora

സൂപ്പർഹിറ്റായി റിയാദ് മെട്രോ: യാത്രക്കാരുടെ എണ്ണം പത്ത് കോടി കടന്നു

August 29, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?