EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും, പാൽ വില കൂടും, പെട്രോൾ വിലയിലും ആശങ്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും, പാൽ വില കൂടും, പെട്രോൾ വിലയിലും ആശങ്ക
News

തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും, പാൽ വില കൂടും, പെട്രോൾ വിലയിലും ആശങ്ക

Web Desk
Last updated: April 29, 2026 3:33 PM
Web Desk
Published: April 29, 2026
Share

തിരുവനന്തപുരം: പശ്ചിമബം​ഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂ‍ർത്തിയാവും. മെയ് നാലിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുക എന്നതാണ് അടുത്ത നിർണായകഘട്ടം. മെയ് അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ചുമതലയേറ്റെടുക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം, ബം​ഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാവുന്നതോടെ ജനങ്ങൾക്ക് ആധിയേറ്റുന്ന ചില തീരുമാനങ്ങൾ ഉണ്ടായേക്കും എന്ന ആശങ്ക ശക്തമാണ്. ഇന്ധനവില കൂടുമോ എന്നതാണ് ഇതിൽ പ്രധാനം. പശ്ചിമേഷ്യൻ സംഘ‍ർഷം രൂക്ഷമായതോടെ ആ​ഗോളതലത്തിൽ തന്നെ ഇന്ധന പ്രതിസന്ധി രൂക്ഷമായ ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇന്ധനവിലക്കയറ്റം രൂക്ഷമാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ പെട്രോൾ വില കൂട്ടിയിട്ടില്ല. ഇന്ധനനികുതി 12 രൂപ കേന്ദ്രസ‍ർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ഇന്ധന കമ്പനികളെ സഹായിക്കാനായിരുന്നു ഈ നീക്കം. ഇപ്പോൾ തെരഞ്ഞെടുപ്പ് പൂ‍ർത്തിയായ സാഹചര്യത്തിൽ ഇന്ധന പ്രതിസന്ധിയുടെ ബാധ്യത ജനങ്ങൾ ഏറ്റെടുക്കേണ്ടി വരുമോ എന്ന ആശങ്ക സജീവമാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ ഉടൻ പാൽ വില കൂടും എന്ന കാര്യം ഇതിനോടകം തീരുമാനമായിട്ടുണ്ട്. മിൽമ പാൽ ലിറ്ററിന് നാല് രൂപ കൂട്ടാനാണ് മിൽമ ഡയറക്ട‍ർ ബോർഡ് യോ​ഗത്തിൽ തീരുമാനമായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കപ്പെട്ട ശേഷം ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാവും.

 

TAGGED:assembly electiondieselElectionMilkPetrol
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ
  • ആറ് ഗൾഫ് രാജ്യങ്ങൾക്ക് ഒരു വിസ: ജിസിസി വിസ ഉടൻ ആരംഭിക്കും

You Might Also Like

News

കുവൈറ്റ് എയർവേയ്സ് സ്‌പെയ്‌നിലേക്ക് സർവീസ് ആരംഭിക്കുന്നു

September 23, 2022
News

ജീവനക്കാ‍ർ സമരത്തിൽ, എയ‍ർഇന്ത്യ എക്സ്പ്രസ്സ് സ‍ർവ്വീസുകൾ അവതാളത്തിൽ

May 8, 2024
News

ആദ്യമായി ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദിയിൽ പ്രവർത്തനാനുമതി ലഭിച്ചു 

February 8, 2023
News

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും

September 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?