EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് കസ്റ്റഡിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് കസ്റ്റഡിയില്‍
News

യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് കസ്റ്റഡിയില്‍

Web News
Last updated: December 7, 2023 9:42 AM
Web News
Published: December 7, 2023
Share

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് ഡോ. ഇ എ റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഡോ. റുവൈസിനെ ഇന്ന് പുലര്‍ച്ചെയോടെയാണ് കസ്റ്റഡിയിലെടുത്തത്.കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് റുവൈസിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.

കഴിഞ്ഞ ദിവസം തന്നെ റുവൈസിനായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഹോസ്റ്റലിലും ബന്ധുവീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കരുനാഗപ്പള്ളിയില്‍ നിന്ന് ഇയാളെ പിടികൂടിയത്.

പി.ജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡോ. ഷഹനയുമായി റുവൈസിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇരുവരും അടുപ്പത്തിലുമായിരുന്നെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹത്തിന് ഭീമമായ സ്ത്രീധനമാണ് റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതെന്ന് ഷഹനയുടെ കുടുംബം ആരോപിക്കുന്നു. ഇത്രയും സ്ത്രീധന തുക നല്‍കാന്‍ സാധിക്കാതായതോടെ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഷഹന മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുടുംബം പറഞ്ഞിരുന്നു.

150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണ് റുവൈസിന്റെ കുടുംബം സ്ത്രീധനമായി ചോദിച്ചത്. ഷഹനയുടെ ആത്മഹത്യ കുറിപ്പിലും സ്ത്രീധനവുമായി ബന്ധപ്പെട്ട സൂചനകളുണ്ട്.

TAGGED:RUVAISshahanaSuicideThiruvanathpuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് ലൈസൻസ് നൽകി യുഎഇ

September 11, 2022
DiasporaNews

പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?

December 30, 2024
News

യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം ആർത്തവ അവധി

May 29, 2026
News

സ്പീക്കര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?; ഷംസീറിന്റെ പേരില്‍ ശത്രുസംഹാര പൂജ നടത്തി അസുരമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ്

August 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?