EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കോങ്ങാട് സീറ്റ് വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കോങ്ങാട് സീറ്റ് വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണ
News

കോങ്ങാട് സീറ്റ് വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണ

Web Desk
Last updated: February 19, 2026 11:34 AM
Web Desk
Published: February 19, 2026
Share

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരിലെ രണ്ട് സീറ്റുകൾ വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണയായി. ചേലക്കരയും കോങ്ങാടുമാണ് പരസ്പരം വച്ചുമാറുക. ഇന്നലെ കുന്നംകുളത്ത് വച്ച് കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് നേതാക്കളും തമ്മിൽ നടത്തിയ ച‍ർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയു​ഗ യാത്ര ഇന്നലെ തൃശൂരിലെ കുന്നംകുളത്ത് എത്തിയപ്പോൾ ആണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീ​ഗ് നേതാക്കളുമായുള്ള ചർച്ച നടന്നത്. കോങ്ങാട് മണ്ഡലത്തിൽ മുസ്ലീം ലീ​ഗിനായി യുസി രാമനാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. കോൺ​ഗ്രസിന് സീറ്റ് കിട്ടിയാൽ പാലക്കാട് എം.പി വികെ ശ്രീകണ്ഠൻ്റെ ഭാര്യ കെഎ തുളസിയെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. നേരത്തെ, ഒറ്റപ്പാലത്ത് നിന്നും ചേലക്കരയിൽ നിന്നും കെഎ തുളസി മത്സരിച്ചിരുന്നു. ചേലക്കരയിൽ കെ രാധാകൃഷ്ണനോട് തുളസി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇടവേളയ്ക്ക് ശേഷം തുളസി വീണ്ടും മത്സരരം​ഗത്തേക്കെത്തുകയാണ്.

അതേസമയം, ചേലക്കരയിൽ ലീ​ഗ് സീറ്റിൽ ആര് മത്സരിക്കുമെന്ന ആശയക്കുഴപ്പം ലീ​ഗിനുണ്ട്. ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയെയാണ് ലീ​ഗ് തിരയുന്നത്. നേരത്തെ, ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാൻ ചർച്ച നടന്നെങ്കിലും സംവരണ മണ്ഡലമായതിനാൽ സാധ്യതയില്ലെന്നാണ് വിവരം. നിലവിൽ എൽഡിഎഫിന് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ അട്ടിമറിയുണ്ടാക്കാൻ ലീ​ഗിന് കഴിയുമോ എന്നതാണ് ആകാംക്ഷ.

 

TAGGED:chelakkaraKerala Assembly Election 2026KongadPK Kunjalikuttyvd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോങ്ങാട് സീറ്റ് വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണ
  • മീൻ കഴിച്ച മൂന്നു പേർക്ക് കൂടി ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ സാമ്പിൾ ശേഖരണം
  • മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച
  • കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ അഗ്നിബാധ
  • നവ കേരള നിയമവിരുദ്ധമെന്ന് ഹൈക്കോടതി, സർക്കാരിന് കനത്ത തിരിച്ചടി

You Might Also Like

News

അഭയാർത്ഥി ക്യാമ്പിൽ നിന്ന് ആളുകളെ സ്വദേശത്തേക്ക് തിരിച്ചയച്ച് ഓസ്ട്രേലിയ

October 29, 2022
News

ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി

December 31, 2025
DiasporaNews

മക്കയിലെ റാബിഗ് വാലി അണക്കെട്ട് കർഷകർക്കായി തുറന്നുകൊടുത്തു.

August 13, 2024
News

അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ

February 13, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?