EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ
News

അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ

Web Desk
Last updated: February 13, 2026 7:40 PM
Web Desk
Published: February 13, 2026
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചതോടെയാണ് രാജ്യത്തെ അവയവദാന ചരിത്രത്തിലെ കുഞ്ഞുമാലാഖയായി ആലിൻ ഷെറിൻ മാറിയത്.

റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനാവില്ല എന്ന സ്ഥിതി വന്നതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.

ആലിൻ്റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. അവയവ ദാതാവും സ്വീകർത്താവും ഏറ്റവും പ്രായം കുറഞ്ഞവർ ആണെന്ന പ്രത്യേകതയും ഈ അവയവ ദാനത്തിനുണ്ട്.

രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയാകും. അതിനു ശേഷം റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

TAGGED:Alin Sherin Abraham
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

എം എം ലോറൻസിന്റെ മകളുടെ ഹർജി; മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

September 23, 2024
News

അൻവർ പാർട്ടിക്കും സർക്കാരിനുമെതിരെ സംസാരിക്കുന്നു:മുഖ്യമന്ത്രി

September 27, 2024
NewsSports

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു

August 10, 2022
News

പി വി അൻവറിനെ അനുകൂലിച്ചും, UDF ലേക്ക് സ്വാ​ഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

October 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?