EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മറ്റു ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ; കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് കേരള ഘടകത്തിന് എതിര്‍പ്പുണ്ട്: കെ മുരളീധരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മറ്റു ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ; കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് കേരള ഘടകത്തിന് എതിര്‍പ്പുണ്ട്: കെ മുരളീധരന്‍
News

മറ്റു ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ; കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് കേരള ഘടകത്തിന് എതിര്‍പ്പുണ്ട്: കെ മുരളീധരന്‍

Web News
Last updated: December 28, 2023 12:45 PM
Web News
Published: December 28, 2023
Share

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍ എം.പി. പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്നും അത് അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിന്റെ അഭിപ്രായം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പരിപാടിയില്‍ ഒരിക്കലും പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കേന്ദ്ര ഘടകം തീരുമാനം എടുക്കും. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസിന് സിപിഎം എടുക്കും പോലെ നിലപാട് എടുക്കാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, അദ്ദേഹം ഭരണകര്‍ത്താവ്. ഒരു സ്ട്രക്ച്ചര്‍ ഇല്ലാതാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോണ്‍ഗ്രസ് പോകേണ്ട ആവശ്യമില്ല. മറ്റുക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടെയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കൂ എന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിഷ്ഠാ ദിന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേരള ഘടകം നിലപാട് വ്യക്തമാക്കുന്നത്. അതേസമയം സിപിഎം പ്രതിനിധികള്‍ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. ക്ഷണം നിരസിച്ചുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു.

TAGGED:ayodhya templeCongressk muraleedharan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

News

ആശയവും അര്‍ത്ഥവും രാഹുല്‍; നിര്‍ദേശിച്ചത് മമത; പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’യെന്ന് പേര് വന്ന വഴി

July 19, 2023
News

സൗ​ദി​യു​ടെ ‘നൂ​ർ റി​യാ​ദി’​ന് ആ​റ് ഗി​ന്ന​സ് ലോ​ക റെ​ക്കോഡു​ക​ൾ

November 22, 2022
NewsSports

കോഹ്‍ലി മാജിക്, ഇന്ത്യക്ക് ആവേശകരമായ ജയം

October 23, 2022
News

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു; ഇറാനിയന്‍ നടി അറസ്റ്റില്‍

December 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?